NADAKAM NOTES 2 (1) PDF
Document Details
Uploaded by Deleted User
Tags
Related
- An Efficient Machine Learning-based Text Summarization in Malayalam PDF
- An Efficient Machine Learning-based Text Summarization in Malayalam PDF
- Class 10 Part 2 Malayalam PDF
- PRIYA DARSANAM Malayalam Past Paper PDF
- Kerala Board Class 7 Social Science Part 2 Textbook (Malayalam)
- Election Handbook Malayalam PDF 2024
Summary
This document contains notes on traditional Malayalam theatre forms such as Kathakali, Krishnanattam, and Ramanattam. It describes the history, techniques, and features of these forms. The notes also cover various aspects of Kathakali performances and related topics.
Full Transcript
**ഇതൾ 4 -- ദൃശ്യകലാസാഹിത്യം** **ആട്ടക്കഥയും കഥകളിയും-ചരിത്രം** **ആട്ടക്കഥാകൃത്തുക്കളും കൃതികളും** **കഥകളി രംഗാവതരണം-വേഷം- വാദ്യം-അഭിനയം-സംഗീതം- ആദ്യകാലസങ്കേതങ്ങൾ-സവിശേഷരംഗങ്ങൾ** അഷ്ടപദിയാട്ടം ജയദേവകവിയുടെ ഗീതഗോവിന്ദത്തെ അവലംബമാക്കി കേരളത്തിൽ ഉദയം ചെയ്ത ദൃശ്യകലാരൂപമാണ് അഷ്ടപദിയാട്ടം. എഡി 12 ാം ശ...
**ഇതൾ 4 -- ദൃശ്യകലാസാഹിത്യം** **ആട്ടക്കഥയും കഥകളിയും-ചരിത്രം** **ആട്ടക്കഥാകൃത്തുക്കളും കൃതികളും** **കഥകളി രംഗാവതരണം-വേഷം- വാദ്യം-അഭിനയം-സംഗീതം- ആദ്യകാലസങ്കേതങ്ങൾ-സവിശേഷരംഗങ്ങൾ** അഷ്ടപദിയാട്ടം ജയദേവകവിയുടെ ഗീതഗോവിന്ദത്തെ അവലംബമാക്കി കേരളത്തിൽ ഉദയം ചെയ്ത ദൃശ്യകലാരൂപമാണ് അഷ്ടപദിയാട്ടം. എഡി 12 ാം ശതകത്തോടടുത്തു വംഗദേശം വാണിരുന്ന ലക്ഷ്മണസേനന്റെ സദസ്യനായ ഭക്തകവിയായിരുന്നു ജയദേവർ.ഭാഗവതം ദശമസ്കന്ദത്തിലെ രാസക്രീഡാഭാഗത്തെ ആസ്പദമാക്കി രചിച്ചു. ഇതിലെ ഗീതങ്ങളിൽ ഓരോന്നിനും എട്ടു ചരണങ്ങൾ ഉള്ളതിനെ അടിസ്ഥാനപ്പെടുത്തിയാണ് അഷ്ടപദി എന്ന പേരുണ്ടായത്. അഷ്ടപദി എന്ന കാവ്യത്തെ ആസ്പദമാക്കിയുള്ള ആട്ടമാണ് അഷ്ടപദിയാട്ടം. അഷ്ടപദിയാട്ടം പതിവായി കാണാൻ ഇടയായ അനുഭവങ്ങളാണ് മാനവേദൻ തമ്പുരാന് കൃഷ്ണഗീതി രചിക്കാൻ സാഹചര്യമരുക്കിയതെന്ന് പറയാം. കൃഷ്ണഗീതിയുടെ രചനയ്ക്കു മുമ്പു തന്നെ അഷ്ടപദിയാട്ടം പ്രചാരത്തിൽ വന്നിരുന്നു. **കൃഷ്ണനാട്ടം** **മുന്നൂറിൽപ്പരം വർഷങ്ങൾക്കു മുമ്പു കോഴിക്കോട് മാനവേദൻ രാജാവ് അവതരിപ്പിച്ച കലാരൂപമാണിത്. കൃഷ്ണനാട്ടം, കൃഷ്ണാഷ്ടകം എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു.** കൊല്ലവര്‍ഷം 829-ലാണ് മാനവേദന്‍ ജയദേവകവിയുടെ അഷ്ടപദിയെന്ന ഗീതഗോവിന്ദ കാവ്യത്തിന്റെ മാതൃകയില്‍ കൃഷ്ണഗീതി രചിച്ചത്. ഇദ്ദേഹം പിന്നീട് സാമൂതിരിപ്പാടായപ്പോള്‍ തന്റെ ഈ കൃഷ്ണഗീതി കൃഷ്ണനാട്ടമാക്കി അവതരിപ്പിച്ചു. അഷ്ടപദിയാട്ടമാണു സാമൂതിരി കോവിലകത്ത് ആദ്യം അഭ്യസിപ്പിച്ചതും അരങ്ങേറിയതും. മൂന്നു ദിവസംകൊണ്ട് അഷ്ടപദി മുഴുവനും പാടിയാടിച്ചിരുന്നു. ആ അഷ്ടപദിയാട്ടമാണു കൃഷ്ണനാട്ടത്തിനു വഴി തെളിച്ചത്. ----------------------------------------------------- അഷ്ടപദിയാട്ടം -- കൃഷ്ണഗീതി- കൃഷ്ണനാട്ടം - രാമനാട്ടം ----------------------------------------------------- **രാമനാട്ടം** **ഗീതഗോവിന്ദാഭിനയത്തിന്റെ പ്രേരണയിൽ നിന്നും ഉടലെടുത്ത ഒരു വിനോദമാണ് കൃഷ്ണനാട്ടം. അന്ന് വടക്കൻ ദിക്കുകളിൽ പ്രചാരത്തിലിരുന്ന അഷ്ടപദിയാട്ടത്തിന്റെയും അതിന്റെ ചുവടു പിടിച്ച് സൃഷ്ടിക്കപ്പെട്ട കൃഷ്ണനാട്ടത്തിന്റെയും രീതിയിലാണ് കൊട്ടാരക്കര തമ്പുരാൻ രാമനാട്ടം രചിച്ചത്. 1555-നും 1605-നും ഇടയ്ക്കാണ് രാമനാട്ടം ഉണ്ടാക്കിയത് എന്നാണ് പറയപ്പെടുന്നത്. കൊട്ടാരക്കരത്തമ്പുരാൻ രാമായണത്തെ എട്ട് ദിവസത്തെ കഥയാക്കി വിഭജിച്ച് നിർമിച്ച ഈ രാമനാട്ടമാണ് പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്.** **കഥകളി പരിഷ്ക്കാരങ്ങൾ** **കല്ലുവഴിച്ചിട്ട** **മദ്ധ്യകേരളത്തിലെ കഥകളിയവതരണത്തിൽ സ്വീകരിച്ചു പോരുന്ന ഒരു രീതിവിശേഷമാണ്.കല്ലുവഴിക്കാരനായ ഇട്ടിരാരിച്ചമേനോനാണ് കല്ലുവഴിച്ചിട്ടയുടെ ആവിഷ്ക്കർത്താവ്. ശങ്കരപ്പണിക്കരായിരുന്നു അദ്ദേഹത്തിന്റെ ഗുരു.ഇട്ടിരാരിച്ച മേനോനു ശേഷം ഈ ആട്ടസമ്പ്രദായത്തെ വേണ്ടവിധം സംരക്ഷിക്കുകയും സ്വന്തം ശിഷ്യൻമാരിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത് പട്ടിക്കാം തൊടി രാമുണ്ണി മേനോനായിരുന്നു.** **കല്ലടിക്കോടൻ** **വെട്ടത്തു സമ്പ്രദായം** - കോട്ടയ്ക്കകത്തു വെച്ച് രാമനാട്ടം നടത്തുന്ന കാലത്താണ് തമ്പുരാന്‍ പല പരിഷ്‌ക്കാരങ്ങളും നടപ്പില്‍ വരുത്തിയത്.അതുകൊണ്ട് ഈ പരിഷ്‌ക്കാരങ്ങളെ *കോട്ടമട്ട്* എന്നും പറയുന്നു. മുഖത്തു മനയോല തേക്കുക, കിരീടം, കുപ്പായം എന്നിവ കൊണ്ട് വേഷം ആകര്‍ഷകമാക്കുക ,ചെണ്ട ഉപയോഗിക്കുക എന്നിവയെല്ലാം ഇവര്‍ നടത്തിയ പരിഷ്‌ക്കാരങ്ങളാണ്. വെട്ടത്തു രാജാവിന്റെ പരിഷ്ക്കാരങ്ങൾ - നടൻമാർക്ക് വാചികാഭിനയം വേണ്ടെന്ന് തീർച്ചപ്പെടുത്തി. - പാട്ടിനെ പിന്നണിയിലേയ്ക്കെത്തിച്ചു. - കത്തി, താടി വേഷങ്ങൾക്ക് തിരനോട്ടം ഏർപ്പെടുത്തി. - രാമനാട്ടത്തിലെ തൊപ്പിമദ്ദളത്തിനുപകരം ചെണ്ട ഏർപ്പെടുത്തി. - കടിയാട്ടത്തിനനുസരിച്ചുള്ള പച്ച, കത്തി, താടി എന്നീ മുഖത്തുതേപ്പടിസ്ഥാനത്തിലുള്ള വേഷവിഭജനം കൊണ്ടുവന്നു. - മുദ്രകളോടെയുള്ള ആംഗികാഭിനയം കൊണ്ടുവന്നു. വെട്ടത്തുസമ്പ്രദായത്തെ പരിഷ്കരിച്ച് കഥകളിയെ ഒരു നല്ല നൃത്തകലയാക്കി തീർത്തത് കപ്ലിങ്ങാടൻ നമ്പൂതിരിയും. ഇന്നു കാണുന്ന കഥകളിവേഷങ്ങളുടെയെല്ലാം ഉപജ്ഞാതാവ് അദ്ദേഹമായിരുന്നു. കപ്ലിങ്ങാടന്റെ സമകാലീനനായിരുന്ന കല്ലടിക്കോടനും കഥകളിയിൽ പരിഷ്കാരങ്ങൾ വരുത്തി. **ചതുർവിധാഭിനയങ്ങൾ** +-----------------------------------------------------------------------+ | **വാചികം, ആംഗികം, സാത്വികം, ആഹാര്യം** | | | | **കേരളനടനം -- ഗുരു ഗോപിനാഥാണ് ഈ നൃത്തവിശേഷത്തിന്റെ ഉപജ്ഞാതാവ്.** | +-----------------------------------------------------------------------+ **കഥകളിയിലെ ചടങ്ങുകൾ** - ***കേളി* : സന്ധ്യക്ക് തൊട്ടു മുന്‍പ് നടത്തുന്ന മേളം. കഥകളി നടത്തുന്നു എന്ന് നാട്ടുകാരെ അറിയിക്കാനുള്ള ചടങ്ങ്. ചെണ്ട, മദ്ദളം, ചേങ്ങില , ഇലത്താളം എന്നീ നാലു വാദ്യങ്ങള്‍ ഉപയോഗിക്കുന്നു.** - ***അരങ്ങുകേളി* : *കേളിക്കൈ* എന്നും അറിയപ്പെടുന്നു. കളി തുടങ്ങി എന്ന് സൂചിപ്പിക്കുന്ന ഗണപതിക്കൊട്ടാണ്.ചെണ്ട ഒഴിച്ചുള്ള കഥകളി മേള വാദ്യങ്ങളുടെ പ്രയോഗമാണ് അരങ്ങുകേളിക്കുപയോഗിക്കുന്നത്.ശുദ്ധമദ്ദളം എന്നും മദ്ദളക്കേളി എന്നും ഇതറിയപ്പെടുന്നു.** - *വന്ദനശ്ലോകം* - ***തോടയം* : തുടക്കം കുറിക്കുന്നു. നാന്ദി, നാന്ദിപ്പിക്കുന്നത് എന്ന അര്‍ത്ഥത്തില്‍എന്ന തോഷകം എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് തോടയം.തിരശ്ശീലയ്ക്കു പിന്നില്‍ നടത്തുന്ന ഇഷ്ടദേവതാപ്രാര്‍ത്ഥനാപരമായ നൃത്തമാണ് തോടയത്തിലെ മുഖ്യചടങ്ങ്.** - ***വന്ദനശ്ലോകം* :** - തോടയം കഴിഞ്ഞാലുടൻ ഗായകർ ആലപിക്കുന്ന സ്തുതി ശ്ലോകമാണിത്**. ഗണപതി , ശിവന്‍, വിഷ്ണു, ദേവി എന്നിവരെ സ്തുതിച്ചു കൊണ്ട് പാടുന്നു.ഭാഗവതരന്മാര്‍ , പൊന്നാനി എന്ന മുഖ്യഗായകന്മാര്‍. ശിങ്കിടി എന്ന രണ്ടാം പാട്ടുകാരന്‍.** - ***പുറപ്പാടുകാരന്‍* : ഒരു പുരുഷവേഷവും സ്ത്രീ വേഷവും ചേര്‍ന്നുള്ള പുറപ്പാടാണ് ഈ ചടങ്ങ്. പുറപ്പാടിന്റെ സമയത്താണ് കഥയിലെ നിലപ്പദം പാടുക.** - ***മേളപ്പദം-മഞ്ജുതര* : രണ്ടും ഒരേ ചടങ്ങിന്റെ രണ്ടു വശങ്ങളാണ്. മേളപ്പദം മേളത്തേയും ,മഞ്ജുതര പാടുന്ന പദത്തെയും സൂചിപ്പിക്കുന്നു.(ഗാനത്തേയും)** - **ജയദേവകവിയുടെ ഗീതാഗോവിന്ദത്തിലെ ഒരു ഗീതമാണ് മഞ്ജുതരകുഞ്ജതല എന്നു തുടങ്ങുന്ന പദം പാടുന്നു.** - **ധനാശി -- കഥകളിയിലെ അവസാനത്തെ ചടങ്ങാണിത്. ഒരു കഥാപാത്രം ഈശ്വരസ്തുതി രൂപത്തിൽ നൃത്തം ചെയ്യുകയാണിവിടെ.** - **ഹസ്തലക്ഷണദീപിക.** - **കേരളത്തിൽ രചിക്കപ്പെട്ട ഒരു നാട്യശാസ്ത്രഗ്രന്ഥമാണ് ഹസ്തലക്ഷണദീപിക. കടത്തനാട്ട് ഉദയവർമ്മ തമ്പുരാനാണ് നാട്യശാസ്ത്രത്തിലെ കൈ മുദ്രകളുടെ പ്രയോഗവും വിവരണവും ഉൾക്കൊള്ളിച്ചു കൊണ്ട് ഈ കൃതി രചിച്ചത്. സംസ്കൃതശ്ലോകങ്ങളും അതിന്റെ മലയാളവ്യാഖ്യാനവും ചേർന്നുള്ള രൂപത്തിലാണ് ഈ കൃതി ക്രോഡീകരിച്ചിട്ടുള്ളത്. കേരളത്തിലെ നൃത്തപാരമ്പര്യത്തിന്റെ ഒരു അടിസ്ഥാനപ്രമാണമായി ഈ കൃതി സ്വീകരിക്കപ്പെട്ടിട്ടുണ്ട്.- ജനരഞ്ജിനി അച്ചുക്കൂടത്തിൽ അച്ചടിക്കപ്പെട്ടു. ഹസ്തലക്ഷണദീപികയിൽ 24 മുദ്രകളെപ്പറ്റി പറയുന്നു. പതാക, മുദ്രാഖ്യം, കടകകമുദ്ര,മുഷ്ടി, , കർത്തരീമുഖമുദ്ര എന്നിങ്ങനെ 24 മുദ്രകൾ.** **ക്രമദീപിക** **കൂടിയാട്ടം പോലുള്ള പ്രാചീന ശാസ്ത്രീയകലകൾ അവതരിപ്പിക്കുമ്പോൾ നടന്മാർ അനുസരിക്കേണ്ട നിയമങ്ങൾ, ആടേണ്ട പ്രകാരം വേഷവിധാനനിയമങ്ങൾ എന്നിവ വിവരിക്കുന്ന ഗ്രന്ഥങ്ങളാണ് ആട്ടപ്രകാരങ്ങളും ക്രമദീപികയും. ആട്ടപ്രകാരത്തിൽ ഓരോ കഥാപാത്രവും മുദ്രകൾ കാണിച്ച് ആടേണ്ടുന്ന രീതിയാണ് വിവരിച്ചിരിക്കുന്നത്. ക്രമദീപികയിൽ ഓരോ രൂപകത്തിലും സന്ദർഭത്തിനനുസരിച്ച് ചേർക്കേണ്ട അവതാരിക, നടന്മാർ രംഗത്ത് അനുഷ്ഠിക്കേണ്ട കൃത്യങ്ങൾ ,വിദൂഷകന്റെ ചടങ്ങുകൾ മുതലായവ വിവരിക്കുന്നു.** **ചൊല്ലിയാട്ടം** **ആട്ടത്തിന് ചൊല്ലിയാട്ടം ഇളകിയാട്ടം എന്നു രണ്ടു ഘട്ടങ്ങളുണ്ട്.ഭാഗവതർ കഥകളിപ്പാട്ട് ചൊല്ലിക്കൊടുക്കുന്ന ക്രമമനുസരിച്ച് നടൻ രംഗത്ത് ഭാവം നടിച്ചും മുദ്ര കാണിച്ചും കലാശമെടുത്തും അഭിനയിക്കുന്ന രീതിക്കാണ് ചൊല്ലിയാട്ടം.** **ആട്ടക്കഥാകർത്താവു നിർമ്മിച്ചിട്ടുള്ള കഥാഭാഗം ചൊല്ലിയാടിയ ശേഷം നടൻ അതിന്റെ തുടർച്ചയായി മനോധർമ്മം ആടുന്നതിനെ ഇളകിയാട്ടം എന്നു പറയുന്നു.** **നവരസങ്ങൾ** - **ശൃംഗാരം** - **കരുണം** - **വീരം** - **ഹാസ്യം** - **രൗദ്രം** - **ഭയാനകം** - **ബീഭത്സം** - **അൽഭുതം** - **ശാന്തം** **നാട്യധർമ്മി** **അഭിനയം പ്രധാനമായി രണ്ടു വിധത്തിലുണ്ട്. ലോകധർമ്മി, നാട്യധർമ്മി. ലൌകികങ്ങളായ മനുഷ്യഭാവങ്ങളെ യഥാർത്ഥമായി അഭിനയിക്കുന്നത് ലോകധർമ്മി.** **നാട്യസങ്കേതങ്ങളെനുസരിച്ചുള്ള അഭിനയ രീതി നാട്യധർമ്മി.** **പകർന്നാട്ടം** **കഥകളിയിലെ അഭിനയ സമ്പ്രദായം.** **ഒരേ കഥാപാത്രം സ്വന്തം നിലയിലും ബന്ധപ്പെടുന്ന മറ്റൊരു കഥാപാത്രമെന്ന നിലയിലും ഭാവം പകർന്നു മാറി മാറി അഭിനയിക്കുന്നതാണ് പകന്നാട്ടം.** **നേപത്ഥ്യം** **അണിയറയ്ക്കു സംസ്കൃതത്തിൽ പറയുന്ന പേരാണ് നേപത്ഥ്യം.** **ബാലരാമഭരതം** **കാർത്തികതിരുനാൾ ബാലരാമവർമ്മ രചിച്ച നാട്യശാസ്ത്ര ഗ്രന്ഥം.നടനകലയുടെ നാനാവശങ്ങളെപ്പറ്റിയുള്ള ചർച്ചകളാണിതിലുള്ളത്. സംസ്കൃതത്തിൽ ഗദ്യപദ്യോഭയമായി രചിച്ചു. 1982 ൽ ഡോ വി എസ് ശർമ്മ സുദീർഘമായ പഠനത്തോടു കൂടി പരിഭാഷപ്പെടുത്തി.** **വേഷങ്ങൾ** **കഥാ*പാത്രസ്വഭാവമനുസരി*ച്ച് പച്ച, കത്തി, കരി, താടി, മിനുക്ക് എന്ന് അഞ്ചായി തിരിക്കുന്നു.** - **പച്ച,** - **കത്തി** - **കരി,** - **താടി** - **മിനുക്ക്** - **സാത്വിക സ്വഭാവമുള്ള കഥാപാത്രങ്ങൾക്ക് പച്ചവേഷം** **കത്തി** - **രാജസസ്വഭാവമുള്ള കഥാപാത്രങ്ങൾക്കാണ് സാധാരണയായി കത്തിവേഷം നൽകുക.** - **മിനുക്ക്** - **പെൺകരിക്ക് നീണ്ടസ്തനങ്ങളും കാതിൽ തോടയും കെട്ടിയിരിക്കും. ഉദാ: നക്രതുണ്ടി. ശൂർപ്പണഖ, ലങ്കാലക്ഷ്മി.** +-------------+-------------+-------------+-------------+-------------+ | **പച്ച** | **കത്തി** | **താടി** | **കരി** | **മിനുക്ക്* | | | | | | * | +=============+=============+=============+=============+=============+ | **ദേവേന്ദ്ര | **രാവണൻ** | **മാലി** | **ശൂർപ്പണഖ* | **സ്ത്രീ, | | ൻ** | | | * | ബ്രാഹ്മണർ** | | | **കുംഭകർണ്ണ | **സുമാലി** | | | | **നളൻ** | ൻ** | | **സിംഹിക** | **ഋഷിമാർ** | | | | **ബാലി** | | | | **പാണ്ഡവർ** | **കീചകൻ** | | **നക്രതുണ്ഡ | | | | | **മാല്യവാൻ* | ി,ഹിഡുംബി, | | | **ഋതുപർണ്ണൻ | **കിർമ്മീരൻ | * | പൂതന** | | | ** | ** | | | | | | | **(ചുവന്ന | **(പെൺകരി)* | | | **പുഷ്ക്കരൻ | **നരകാസുരൻ* | താടി)** | * | | | ** | * | | | | | | | **ഹനുമാൻ** | **കാട്ടാളൻ | | | **അംബരീഷൻ** | **ദുര്യോധനൻ | | ,** | | | | ** | **ജാംബവാൻ(വ | | | | | | െള്ളത്താടി) | **ഭാരതമലയൻ* | | | | | ** | * | | | | | | | | | | | | **ഏകലവ്യൻ** | | +-------------+-------------+-------------+-------------+-------------+. **കോട്ടയത്തു തമ്പുരാൻ** - പ്രധാനമായും നാല് ആട്ടക്കഥകളാണുള്ളത്. ബകവധം, കല്യാണസൌഗന്ധികം, കിർമ്മീരവധം,നിവാതകവചകാലകേയവധം. - കോട്ടം തീർന്നോരു കോട്ടയം കഥകൾ നാല് എന്ന് പ്രശംസിച്ചത് വെണ്മണി മഹൻ ആണ്. - കഥകളിയിൽ അഭിനയകലയുടെ പൂർണ്ണവികാസം പ്രാപിക്കുന്നത് കോട്ടയം കഥകളുടെ അവതരണത്തോടെയാണ്.നൃത്തപ്രധാനമായിരുന്ന കല നൃത്യശില്പത്തിന്റെ സൌഭാഗ്യം കൈവരിച്ചു. രസഭാവാവിഷ്ക്കരണത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. - മഹാഭാരതകഥകളുടെ ആവിർഭാവത്തോടെ ശൃംഗാരവീരകരുണാദികളായ രസങ്ങൾക്കും പ്രാധാന്യം സിദ്ധിച്ചു. - വീരരസത്തിന് പ്രാധാന്യം നൽകി. - ആഹാര്യശോഭയ്ക്കു പ്രാധാന്യം നൽകി. ബകവധം- - തമ്പുരാന്റെ ആദ്യകാലകൃതി. മഹാഭാരതം ആദിപർവ്വത്തിലെ ജാതൂഗൃഹാദ്ധ്യായത്തിൽ ഉൾപ്പെട്ടിരിക്കുന്ന കഥ മൂലകഥയിൽ നിന്നും വ്യതിയാനം വരുത്തിയിട്ടില്ല. - ഖനകൻ, ഹിഡുംബി, ലളിത, ഹിഡുംബൻ, ഘടോൽക്കചൻ എന്നീ കഥാപാത്രങ്ങൾ. കല്യാണസൌഗന്ധികം : കോട്ടയത്തുതമ്പുരാന്റെ ആട്ടക്കഥകളിൽ ഏറ്റവും കൂടുതൽ പ്രചാരം സിദ്ധിച്ചിട്ടുള്ള കഥയാണു് കല്യാണസൗഗന്ധികം. സാഹിത്യമേന്മയിൽ കിർമ്മീരവധവും സാങ്കേതികത്വത്തിൽ കാലകേയവധവും മുന്നേറിയിട്ടുണ്ടെങ്കിലും ഒരു ദൃശ്യകാവ്യമെന്നനിലയിൽ ജനപ്രീതി നേടിയതു് കല്യാണസൗഗന്ധികമാണു്. മഹാഭാരതം വനപർവ്വത്തിൽ എൺപത്തിനാലാം അദ്ധ്യായംമുതലുള്ള കഥയിൽ പല ഉപാഖ്യാനങ്ങളും ഉപേക്ഷിച്ചു് പാണ്ഡവന്മാരുടെ പ്രവൃത്തികളെ മാത്രം സംഗ്രഹിച്ചാണു് ആട്ടക്കഥയിലെ ഇതിവൃത്തം രൂപീകരിച്ചിട്ടുള്ളതു്. അർജ്ജുനൻ ദിവ്യാസ്ത്രലാഭത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സുചെയ്യുവാൻ പോയിരിക്കുന്ന സന്ദർഭത്തിൽ ശകുനിയുടെ ദുരുപദേശമനുസരിച്ചു് കൗരവന്മാർ നടത്തിയ വഞ്ചനയെപ്പറ്റി അനുസ്‌മരിച്ച ഭീമസേനൻ ബദ്ധാമർഷനായി വൈരനിര്യാതനത്തിനു വേണ്ടി തൻറ ജ്യേഷ്‌ഠനോടു അഭ്യർത്ഥിക്കുന്ന \'ശൗര്യഗുണരംഗത്തോടു കൂടിയാണ് തുടക്കം. **[പാഞ്ചാലരാജതനയേ]** എന്ന പദം പ്രസിദ്ധമാണ്. ഹനുമാന്റെ വേഷം ( വട്ടമുടി) പ്രസിദ്ധമാണ്. നിവാതകവചകാലകേയവധം അർജ്ജുനന്റെ \"**[സലജ്‌ജോഹാ\'ഭിനയം ,സ്വർഗ്ഗവർണ്ണന]** എന്നിവ കാലകേയവധം കഥകളിയുടെ രംഗാവതരണത്തിലെ സവിശേഷതകളാണു്. സംഗീതം, സാഹിത്യം, അഭിനയം, എന്നീ കലാമർമ്മങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണു് തമ്പുരാൻ ആട്ടക്കഥകൾ ചമച്ചതു്. കവിതയുടെ രൂപഭാവങ്ങളെ അദ്ദേഹം പരോക്ഷമായി കാലകേയവധത്തിൽ വെളിപ്പെടുത്തിയിട്ടുണ്ടു്. ദേവനർത്തകിയായ ഉർവ്വശി വിജയനെ പ്രാപിക്കുന്ന രംഗം വർണ്ണിക്കുന്നിടത്തു് തമ്പുരാന്റെ കാവ്യസങ്കല്‌പം പ്രകടമാകുന്നുണ്ടു്. **"[സുലളിതപദവിന്യാസാ രുചിരാ ലങ്കാരശാലിനീ മധുരാ മൃദുലാപി ഗഹനഭാവാ സുക്‌തിരിവാവാപ സോർവ്വശീ വിജയം]**["] ദേവനർത്തകിയായ ഉർവ്വശിക്കും താൻ ഉപാസിക്കുന്ന കാവ്യനർത്തകിക്കും ഇണങ്ങുന്ന വിശേഷണങ്ങളാണു് കവി പദ്യത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതു്. അതുപോലെ കഥകളിപ്പദങ്ങൾക്കു് അനുയോജ്യങ്ങളായ രാഗതാളങ്ങളെ നിർണ്ണയിക്കുന്ന കാര്യത്തിൽ തമ്പുരാൻ ഏർപ്പെടുത്തിയ അടിസ്ഥാ നതത്വങ്ങൾ തന്നെയാണു് ഇന്നും സ്വീകരിക്കപ്പെട്ടു പോരുന്നതു്. കഥാപാത്രങ്ങളും വേഷവിധാനവും: ഇന്ദ്രൻ -പച്ച, അർജ്ജുനൻ-പച്ച, മാതലി മിനുക്കു് (ദൂതവേഷം), ഉർവ്വശി- മിനുക്കു് (സ്ത്രീവേഷം), സഖി-മിനുക്കു് (സ്ത്രീവേഷം), ഇന്ദ്രാ ണി-മിനുക്കു് (സ്ത്രീവേഷം), വജ്രകേതു-താടി, വജുബാഹു- താടി, നിവാതകവചൻ -കത്തി, കാലകേയൻ -താടി, നന്ദി കേശ്വരൻ-വട്ടമുടി, നിവാതകവചന്റെ കിങ്കരന്മാർ. മഹാഭാരതം ആരണ്യപർവ്വത്തിലെ ഇന്ദ്രലോകാഭിഗമനമെന്ന അദ്ധ്യായം. ഇരയിമ്മന്‍തമ്പി- ഉത്തരാസ്വയംവരം, ദക്ഷയാഗം, കീചകവധം പ്രഥമകൃതിയാണ് കീചകവധം. പിന്നീട് ഉത്തരാസ്വയംവരവും പീന്നീട് ഉത്രം തിരുനാളിന്റെ നിർദ്ദേശമനുസരിച്ച് ദക്ഷയാഗം രചിച്ചു. കീചകവധം, ഉത്തരാസ്വയംവരം മഹാഭാരതത്തിലെ പാണ്ഡവരുടെ അജ്ഞാതവാസകഥകളാണ്. ദക്ഷയാഗം ശിവഭക്തിപരമായ ഭാഗവതകഥയും. കീചകവധം മഹാഭാരതം വിരാടപർവ്വത്തിൽ വർണ്ണിച്ച പാണ്ഡവരുടെ അജ്ഞാതവാസക്കാലത്തെ കഥ. - (ഓമനത്തിങ്കൾക്കിടാവോ, പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദരസം-ഇരയിമ്മൻതമ്പി) കിർമ്മീരവധം : തമ്പുരാൻ ആട്ടക്കഥകളിൽ സാഹിത്യപുഷ്ടികൊണ്ടു സമുജ്ജ്വലമാണു് കിർമ്മീരവധം. കോട്ടയത്തിൻറെ അനന്യസാധാരണമായ കവികർമ്മകുശലത ഈ കൃതിയിൽ പ്രത്യക്ഷപ്പെടുന്നുണ്ടു്. ഇതിവൃത്തസംസ്കരണം, പാത്രസൃഷ്ടി, രസാവിഷ്കരണം, അലങ്കാരപ്രയോഗപാടവം തുടങ്ങിയ വിഷയങ്ങളിലെല്ലാം കവിയുടെ പ്രതിഭാവൈഭവവും വ്യക്തിത്വവിശേഷവും ഈ കൃതിയിൽ പ്രത്യക്ഷപ്പെടുന്നുണ്ടു്. രസപ്രകാശനവിഷയത്തിലാണു് ഈ കൃതി ഏറ്റവും മുന്നേറിയിട്ടുള്ളതു്. അതുപോലെതന്നെ പദരചനാവൈഭവത്തിനും ഈ കഥയിൽ ഉത്തമദൃഷ്ടാന്തങ്ങളുണ്ടു്. പ്രസ്‌തുത ആട്ടക്കഥയുടെ രചനാശൈലിയുടെ സവിശേഷതയെ മുൻനിർത്തി \'കിർമ്മീരവധശൈലി\' എന്നൊരു ചൊല്ലുതന്നെ സാഹിത്യത്തിൽ പ്രചരിച്ചു. നഷ്ടപ്പെട്ടവരായ പാണ്ഡവന്മാർ മാതാവായ കുന്തീദേവിയെ വിദൂരഗൃഹത്തിലാക്കിയശേഷം വനവാസവ്യാജേന തീർത്ഥാടനത്തിനൊരുങ്ങി. പല ദിക്കിലും സഞ്ചരിച്ചു് ഒടുവിൽ അവർ കാമ്യകവനത്തിലെത്തിച്ചേർന്നു. മാർഗ്ഗക്ലേശംകൊണ്ടും പ്രതികൂലമായ കാലാവസ്ഥകൊണ്ടും പരിക്ഷീണയായി ഭവിച്ചിരുന്ന പാഞ്ചാലിയെ യുധിഷ്ഠിരൻ സമാശ്വസിപ്പിക്കുന്നു. അപ്പോൾ ആ പതിദേവത തൻറെ വ്യസനഹേതു ഭർത്താവിനെ അറിയിച്ചു.അർജ്ജുനനെ ദേവകൾ അഭിനന്ദിക്കുകയും വിജയോത്സവം ആഘോഷിക്കുകയും ചെയ്തു. തുടർന്നു് അഞ്ചു വർഷക്കാലം അർജ്ജുനൻ സ്വർഗ്ഗത്തിൽ കഴിച്ചുകൂട്ടി. പിന്നീടു് ദേവേന്ദ്രൻ സർവ്വവിധ ആശംസകളോടും കൂടി പുത്രനെ പാണ്ഡവസവിധത്തിലേക്കു യാത്രയാക്കി. ഇതാണ് കഥ. +-----------------------+-----------------------+-----------------------+ | ഉത്തരാസ്വയംവരം | കീചകവധം | ദക്ഷയാഗം | +=======================+=======================+=======================+ | - പ്രണയവാരിധേ! | - മാലിനി | | | കേൾക്ക മേ | രുചിരഗുണശാലിനി | | | വചനങ്ങൾ\ | കേള്‍ക്ക നീ\ | | | പ്രാണനായക! | മാലിനിമേല്‍ വരാ | | | സാമ്പ്രതം. | തവ മാനിനിമാര്‍ | | | (സുദേഷ്ണ) | മൌലേ | | | | | | | - കല്യാണീ! കാൺക മമ | - സാദരം നീ | | | വല്ലഭേ!\ | ചൊന്നോരുമൊഴിയിതു\ | | | മാമകം | സാധുവല്ല | | | നല്ലോരുദ്യാനമിദം | കുമതേ.(സൈരന്ധ്രി) | | | (ദുര്യോധൻ) | | | | | - മാനിനിമാര്‍ | | | - കോകി നിന്മുഖം | മൌലിമണേ മാലിനീ നീ | | | കണ്ടു | വരികരികേ | | | ചന്ദ്രനെന്നു | | | | ചിന്തിച്ചു\ | - ക്ഷോണീന്ദ്രപത്നിയ | | | ഏകാന്തം വിരഹത്തെ | ുടെ | | | ശങ്കിച്ചിതാ\ | വാണീം നിശമ്യ | | | ഏകലോചനം കൊണ്ടു | പുന-\ | | | കോപമോടു | രേണീവിലോചന | | | നിന്നെയും\ | നടുങ്ങി\ | | | ശോകമോടപരേണ | മിഴിയിണകലങ്ങീ- | | | നോക്കുന്നു | വിവശതയില്‍ | | | പതിയേയും. | മുങ്ങീ\ | | | | പലതടവുമതിനു | | | - വീര ! വിരാട ! | പുനരവളൊടു | | | കുമാരാ വിഭോ !\ | പറഞ്ഞളവു\ | | | ചാരുതരഗുണസാഗര ! | പരുഷമൊഴി | | | ഭോ !\ | കേട്ടുടനടങ്ങീ-സൈര | | | മാരലാവണ്യ! | ന്ധ്രി | | | നാരീമനോഹാരിതാരുണ് | | | | യ!\ | - ദാസ്യം | | | ജയ ജയ | സമസ്തജനഹാസ്യം | | | ഭൂരികാരുണ്യ! -- | നിനച്ചു നിജ-\ | | | വന്നീടുക | മാസ്യം നമിച്ചു | | | | പുനരേഷാ | | | - | -സൈരന്ധ്രി | | | | | | | | - ഹരിണാക്ഷീജനമൌലിമണ | | | | േ | | | | നീ\ | | | | അരികില്‍ വരിക | | | | മാലിനീ- കീചകൻ | | | | | | | | - ഇത്ഥമനേകവികത്ഥനമി | | | | ന്നു | | | | നിരര്‍ത്ഥകമെന്നറി | | | | വിന്‍ | | | | യദി\ | | | | പടുത്വമടുത്തുതടുത | | | | ്തുകൊള്ളുക | | | | കടുത്തമൽ പ്രഹരം. | | | | [വലലൻ](https://pr | | | | ev.kathakali.info/ml/ | | | | taxonomy/term/138) | | | | | | | | - - | | +-----------------------+-----------------------+-----------------------+ +-----------------+-----------------+-----------------+-----------------+ | ബകവധം | കല്യാണസൌഗന്ധികം | കിർമ്മീരവധം | നിവാതകവചകാലകേയവ | | | | | ധം | +=================+=================+=================+=================+ | - ഖനനശീലനായീട | - പാഞ്ചാലരാജത | - ബാലേ കേള്‍ | - സലജ്ജോഹം തവ | | ും | നയേ\ | നീ | ചാടുവചനത്താ | | ഖനകന്‍ | പങ്കജേക്ഷണേ | മാമകവാണീ\ | ലതി-\ | | ഞാനെന്നു\ | \ | കല്യേ | നലംഭാവം | | കനിവോടറിഞ്ഞ | പഞ്ചസായകനില | കല്യാണി | മനസി നീ | | ു | യേ(ഭീമൻ) | | വഹിച്ചാലും | | കരുതീടവേണം- | | - **നല്ലാര്‍ക | ഹന്ത\ | | ആശാരി | - എന്‍കണവ | ുലമണിയും** | ചിലരതു | | | കണ്ടാലും | | ശ്രവിക്കുമ് | | - ഘോരമാം | എങ്കലൊരു | - കണ്ടാലതിമോദ | പോൾ | | നമ്മുടെ | കുസുമം( | മുണ്ടായ്‌വരും\ | ഞെളിഞ്ഞീടുന | | കാട്ടില്‍ | പാഞ്ചാലി) | വിപിനമിതു | ്നവർ | | ആരേയും | | കണ്ടായോ | ഭുവി\ | | പേടികൂടാതെ\ | - മനസി മമ | | ജളന്മാരെന്ന | | ആരിവിടെ | കിമപി ബത | - കണ്ടിവാര്‍ക | തു | | വന്നതെന്നു | മമത | ുഴലി | നൂനം ഛലമല്ല | | പാരാതെ | പെരുകുന്നിവ | കണ്ടു കണ്ടു | മഹാമതേ- | | പോയറിക നീ | നില്‍\ | പുന-\ | അർജ്ജുനൻ | | | അനിലസുതനിവന | രിണ്ടല്‍പൂ | | | - പങ്കജേക്ഷണ | െന്റെ | ണ്ടു | - സുലളിതപദവിന | | മമ | അനുജനല്ലോ | ബത | ്യാസാ\ | | പരിതാപമെല്ല | | മണ്ടീടുന്നു | രുചിരാലങ്കാ | | ാം\ | | | രശാലീനീമധുരാ\ | | ശങ്ക | | | മൃദുലാപിഗഹന | | വെടിഞ്ഞു | | | ഭാവാ\ | | ചൊല്ലുന്നതെ | | | സൂക്തിരിവാവ | | ങ്ങിനെ(ഹിഡുംബി) | | | ാപസോർവശീവിജയം | | | | | | | - കഷ്ടമല്ലയോ | | | | | നിദ്ര | | | | | ചെയ്യുമ്പോള | | | | | ്‍ | | | | | ഇവരെ\ | | | | | ഇട്ടുംകളഞ്ഞ | | | | | ു | | | | | കാട്ടില്‍ | | | | | പോവതും( | | | | | ഭീമൻ) | | | | +-----------------+-----------------+-----------------+-----------------+ കഥകളിയുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ - കഥകളിപ്രകാശിക -- മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ - മലയാളത്തിൽ രചിച്ച നാട്യശാസ്ത്രഗ്രന്ഥം. - തുള്ളൽപ്പാട്ടിന്റെ ശൈലിയിൽ രചിച്ചു. - മലയാണ്മയിലെ ഒന്നാമത്തെ നാട്യശാസ്ത്രഗ്രന്ഥം എന്ന് വള്ളത്തോൾ. കഥകളിപ്രകാരം- പന്നിശ്ശേരി നാണുപിള്ള - കഥകളിയുടെ ചരിത്രം, സാങ്കേതികവശങ്ങൾ,ആട്ടപ്രകാരം എന്നിവയെപ്പറ്റിയുള്ള പഠനങ്ങൾ ഉൾക്കൊള്ളുന്നു. - പീഠിക, താളഗീതപ്രകരണം,കലാശപ്രകരണംഇളകിയാട്ടപ്രകരണം,മുദ്രാപ്രകരണം, രസപ്രകരണംഎന്നീ 5 പ്രകരണങ്ങൾ കഥകളിരംഗം- കെ പി എസ് മേനോൻ - രാമനാട്ടത്തിന്റെ ഉത്ഭവം മുതൽ ഇന്നു വരെ കഥകളിരംഗത്തു പ്രവർത്തിച്ചിട്ടുള്ള കലാകാരൻമാരെപ്പറ്റി പ്രതിപാദിക്കുന്നു. - ഡോ.എസ് കെ നായർ - കഥകളിമഞ്ജരി - ആട്ടക്കഥാസാഹിത്യം- അയ്മനം കൃഷ്ണക്കൈമൾ - ശിരോമണി കൃഷ്ണൻ നായർ- ആട്ടക്കഥ അല്ലെങ്കിൽ കഥകളി - അരങ്ങിനു പിന്നിൽ- കലാമണ്ഡലം കേശവൻ - കഥകളിനടനം,താളവും നടനവും- ഗുരു ഗോപിനാഥ് - കഥകളി --ജി കൃഷ്ണപിള്ള - കഥകളിനടനം ഗുരു ഗോപിനാഥ് - കഥകളിപ്രകാശിക- മാത്തൂർ കുഞ്ഞൻപിള്ള - കഥകളിരംഗം- കെ പി എസ് മേനോൻ - നടനകൈരളി -- ഗുരു ഗോപിനാഥ് - കഥകളിരംഗം -- കെ പി എസ് മേനോൻ - നാട്യകല --കെ പി നാരായണപ്പിഷാരടി - കഥകളിപ്രകാരം- പന്നിശ്ശേരി നാണുപിള്ള - കഥകളി വിജ്ഞാനകോശം -അയ്മനം കഥകളി കലാകാരന്മാർ - **ചേമഞ്ചേരി കുഞ്ഞിരാമൻ നായർ** - **കുടമാളൂർ കരുണാകരൻ നായർ** - **ഗുരു കുഞ്ചുക്കുറുപ്പ്** - **കലാമണ്ഡലം ബാലകൃഷ്ണൻ നായർ** - **കീഴ്പ്പടം കുമാരൻനായർ** - **കലാമണ്ഡലം കൃഷ്ണൻ നായർ** - **വാഴേങ്കട കുഞ്ചുനായർ** - **മാത്തൂർ കുഞ്ഞുപിള്ള പണിക്കർ** - **ഹരിപാട് രാമകൃഷപിള്ള** - **ബാലരാമഭരതം:** നാട്യശാസ്ത്രസംബന്ധമായ ഒരു കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്. സംസ്‌കൃതത്തിലെഴുതിയ ഈ ഗ്രന്ഥം ഡോ.വി.എസ് ശര്‍മ്മ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി-1982 **നളചരിതവ്യാഖ്യാനങ്ങൾ** കാന്താരതാരകം ഏ ആർ രാജരാജവർമ്മ 1905 ------------------ ----------------------- ------ രസികകൌതുകം എം എച്ച് ശാസ്ത്രി 1943 ദീപിക ദേശമംഗലത്തു രാമവാര്യർ 1945 നളചരിതവ്യാഖ്യാനം ഇളംകുളം 1962 കൈരളീവ്യാഖ്യാനം പന്മന രാമചന്ദ്രൻ നായർ 2001 ആട്ടക്കഥ രചയിതാവ് ---- ---------------------------------------------------------------- --------------------------------- 1 രാജസൂയം,നരകാസുരവധം,സുഭദ്രാഹരണം,ബകവധം കാർത്തികതിരുനാൾ ബാലരാമവർമ്മ 2 പാലാഴിമഥനം ,ശംബരവധം കുഞ്ചൻനമ്പ്യാർ 3 രാവണോത്ഭവം കല്ലേക്കുളങ്ങര രാഘവപ്പിഷാരടി 4 രുഗ്മാംഗദചരിതം,സന്താനഗോപാലം മണ്ടവപ്പിള്ളി ഇട്ടിരാരിശ്ശമേനോൻ 5 അംബരീഷചരിതം,പൂതനാമോക്ഷം,പൌണ്ഡ്രകവധം,രുക്മിണീസ്വയംവരം അശ്വതി തിരുനാൾ 6 മുചുകുന്ദമോക്ഷം വൈക്കത്തു പാച്ചുമൂത്തത് 7 ശ്രീമതീസ്വയംവരം,പാർവ്വതീസ്വയംവരം കുട്ടിക്കുഞ്ഞുത്തങ്കച്ചി 8 ധ്രുവചരിതം,പ്രലംബവധം,മത്സ്യവല്ലഭവിജയം,പരശുരാമവിജയം,ഹനുമദുദ്ഭവം കേരളവർമ്മ വലിയകോയിത്തമ്പുരാൻ 9 കിരാതസൂനചരിതം,ശ്രീരാമപട്ടാഭിഷേകം കൊട്ടാരത്തിൽ ശങ്കുണ്ണി 10 ലവണാസുരവധം പാലക്കാട് അമൃതശാസ്ത്രി- 11 ദുര്യോധനവധം വയസ്ക്കര ആര്യനാരായണൻ മൂസ്സ്- 12 നിഴൽക്കുത്ത് പന്നിശ്ശേരി നാണുപിള്ള 13 താടകാവധം വി കൃഷ്ണൻ തമ്പി 14 ശ്രീരാമപട്ടാഭിഷേകം കൊട്ടാരത്തിൽ ശങ്കുണ്ണി- 15 കരുണ ചങ്ങാരപ്പിള്ളി നാരായണമേനോൻ 16 കർണശപഥം വി മാധവൻനായർ ( മാലി) 17 മണികണ്ഠവിജയം പ്രൊഫ. വിജയൻ 18 സ്നാപകചരിതം ഒ എം സി നാരായണൻ നമ്പൂതിരി 19 അബ്രഹാമിന്റെ ദിവ്യബലി പി കെ രാമകൃഷ്ണൻ നായർ 20 ഒളപ്പമണ്ണ അംബ 21 കളർകോടു നാരായണൻ ഭക്തമീര 22 അയ്മനം കൃഷ്ണക്കൈമൾ ഡോ ഫൌസ്റ്റ് 23 വള്ളത്തോൾ ഔഷധാഹരണം സവിശേഷരംഗങ്ങൾ കേകിയാട്ടം ആട്ടക്കഥകളിലെ ചില ശ്യംഗാരപ്പദങ്ങളിലും ഉദ്യാനവർണ്ണനകളിലും മയിൽ നൃത്തം ചെയ്യുന്ന രംഗം ചിത്രീകരിച്ചിട്ടുണ്ട്.ഈ സന്ദർഭം ചൊല്ലിയാട്ടരൂപത്തിലോ ഇളകിയാട്ടരൂപത്തിലോ അവതരിപ്പിക്കുമ്പോൾ നടന്മാർ മയൂരനൃത്തം നടത്താറുണ്ട്. ഇതിനെ കേകിയാട്ടം എന്നാണു പറയാറുള്ളത്. പറക്കും കൂത്തു് : ഹർഷന്റെ നാഗാനന്ദത്തിലെ നാലാമങ്കം അഭിനയിക്കുന്നതിനു് പറക്കും കൂത്തു് എന്നാണു പറയുന്നതു്. നാടകത്തിലെ നായകനായ ജീമൂതവാഹനനെ ഗരുഡൻ പറന്നു വന്നു് കൊത്തിയെടുത്തുകൊണ്ടുപോകുന്നു. ക്ഷേത്രപരിസരത്തുള്ള വിശാലമായ പറമ്പിൽ പ്രത്യേകം തട്ടുകെട്ടി യുണ്ടാക്കി അതിലാണു് പറക്കും കൂത്തു നടത്തിയിരുന്നതു്. അപ്രകാരം പറക്കും കൂത്തു നടത്തിയിരുന്ന കൂത്തുപറമ്പുകൾ പല മഹാക്ഷേത്രങ്ങളുടെ സമീപത്തുമുണ്ടു്. കൂടിയാട്ടത്തിലെ ഈ ഗരുഡൻ പറവയെ ആസ്‌പദമാക്കി ആയിരിക്കണം പിൽക്കാലത്തു് പല ക്ഷേത്രങ്ങളിലും ഗരുഡൻ തൂക്കം ഉണ്ടായതു്.കഥകളിയിലും ഗരുഡൻ എന്ന വേഷത്തിനു് ചില കഥകളിൽ പ്രസക്തിയുണ്ടു്. നളചരിതത്തിലെ ഹംസവേഷത്തോടും ഇതിനു സാദ്യശ്യമുണ്ടു്. കുമ്മി : കേരളസ്ത്രീകൾ നടത്തിവരുന്ന ഒരു നൃത്തവിശേഷമാണു് കുമ്മി. പാട്ടുകൾ പാടിക്കൊണ്ടു് കൈകൊട്ടിയും കുമ്മിയടിച്ചും നൃത്തം ചെയ്യുന്ന രീതി കൈകൊട്ടിക്കളിയിലും കാണാം. ഒരു സംഘനൃത്തം എന്നു് ഇതിനെ വിശേഷിപ്പിക്കാം. ഇതിനു പ്രത്യേകതരം ഗാനങ്ങളാണു് ആലപിക്കാറുള്ളതു്. പ്രധാന ഗായിക പാടിക്കഴിഞ്ഞു് മറ്റുള്ളവർ എറ്റുപാടുന്നു. രൂപകതാളത്തിലാണു് കുമ്മിഗാനങ്ങൾ മിക്കവയും രചിക്കപ്പെട്ടി തു ട്ടുള്ളതു്. കഥകളിയിൽ പല സന്ദർഭങ്ങളിലും കുമ്മി നൃത്തങ്ങൾ നടത്തേണ്ടതുണ്ടു്ഇരയിമ്മൻ തമ്പിയുടെ ഉത്തരാസ്വയം വരത്തിൽ ഉത്തരൻ്റെ പത്നിമാർ നടത്തുന്ന കുമ്മിനൃത്തം പ്രസി ദ്ധമാണു്. വി. കൃഷ്ണൻതമ്പിയുടെ വല്ലികുമാരത്തിലും ഒരു കുമ്മിനൃത്തസന്ദർഭമുണ്ടു്. ഉത്തരാസ്വയംവരത്തിലെ കുമ്മിഗീതത്തിലെ ഏതാനും ഭാഗം താഴെ ചേർക്കുന്നു അജഗരകബളിതം: വനവർണ്ണന നടത്തുമ്പോൾ കഥകളിനടന്മാർ തങ്ങളുടെ അഭിനയപാടവം പ്രദർശിപ്പിക്കുവാനായി അവതരിപ്പിക്കാറുള്ള ഇളകിയാട്ടത്തിലെ ഒരിനമാണു് \'അജഗരകബളിതം\'. കൂടിയാട്ടത്തിൽ നിന്നും കഥകളിയിൽ കടന്നുകൂടിയിട്ടുള്ള ഭാവാഭിനയപ്രധാനമായ ഭാഗമാണിതു്. കിടന്നുറങ്ങുന്ന ആനയുടെ പിൻകാലിന്മേൽ പെരുമ്പാമ്പു വന്നു പിടികൂടുന്നു. ആനയും പെരുമ്പാമ്പും തമ്മിൽ പിടിയും വലിയും മുറുകുന്നു. ആനയ്ക്കു രക്ഷപെടാൻ സാധിക്കാതെ, അത് ഉറക്കെ ചിന്നം വിളിക്കാൻ തുടങ്ങുന്നു. അതു കേട്ട് സിംഹം ഓടിവന്നു് ആനയുടെ മുതുകിൽ ചാടിക്കയറി മസ്തകം അടിച്ചു പിളർക്കുന്നു. പെരുമ്പാമ്പിന്റെ പിടിവാശിയും ആനയുടെ ഭയവും സിംഹത്തിൻറെ ക്രോധവും ഒരു നടൻ മാറി മാറി അഭിനയിച്ചു ഫലിപ്പിക്കേണ്ട ഒരു സന്ദർഭമാണിതു്. ഇതിനെയാണു് \'അജഗരകബളിതം\' എന്നു പറയാറുള്ളതു്. മേല്പറഞ്ഞ ആശയം ഉൾക്കൊള്ളുന്ന മൂലശ്ലോകം കല്യാണസൗഗന്ധികം വ്യായോഗത്തിലുള്ളതാണു്."." പ്രസ്തുത ശ്ലോകാർത്ഥം കൂടിയാട്ടത്തിൽ ചാക്യാന്മാർ ഇളകിയാട്ട സന്ദർഭത്തിൽ ആടാറുണ്ടു്.പുതിയിക്കൽ തമ്പാന്റെ \'കാർത്തവീര്യവിജയം\' ആട്ടക്കഥയിൽ രാവണൻ കാണുന്ന വിന്ധ്യപർവ്വതത്തിൻ് വർണ്ണനയിൽ \"അജഗരകബളിതം\' എന്ന പ്രയോഗം കാണുന്നുണ്ടു്. ഏകലോചനം. - ഭിന്നഭാവങ്ങള്‍ ഇടംവലം കണ്ണുകളില്‍ മാറിമാറി പ്രകടിപ്പിക്കലാണ് ഏകലോചനം. - ഇരയിമ്മന്‍ തമ്പിയുടെ ഉത്തരാസ്വയംവരത്തിലെ ദുര്യോധനന്റെ ശൃംഗാരപ്പദത്തില്‍ ഇങ്ങനെയൊരു ഭാഗമുണ്ട് - \' *കോകി നിന്മുഖം കണ്ടു ചന്ദ്രനെന്നു ചിന്തിച്ചു* *ഏകാന്തം വിരഹത്തെ ശങ്കിച്ചിതാ* *ഏകലോചനം കൊണ്ടു കോപമോടു നിന്നെയും* *ശോകമോടപരേണ നോക്കുന്നു പതിയേയും* - [കിളിമാനൂര്‍ രാജരാജവര്‍മ്മ കോയിത്തമ്പുരാന്റെ രാവണവിജയം ആട്ടക്കഥയില്‍ ഏകലോചനം ഉണ്ട്] അഷ്ടകലാശം: (ആനന്ദസാന്ദ്രതയുടെ പ്രതീകമായ നൃത്തവിശേഷം) ഭാവാവിഷ്കരണത്തിനു് ഏറ്റവും ഉപയുക്തമായ രീതിയിലാണു് കഥകളിയിൽ നൃത്തങ്ങൾ ആവിഷ്കരിക്കപ്പെട്ടിട്ടുള്ളതു്. ചമ്പതാളത്തിൽ മാത്രം ചവിട്ടി എടുക്കാവുന്ന താണ്ഡവപ്രധാനമായ എട്ടു നൃത്തവിശേഷങ്ങളെയാണു് അഷ്ടകലാശമെന്നു പറയുന്നതു്. കഥകളിരംഗത്തു പ്രയോഗിക്കാറുള്ള വിവിധ കലാശങ്ങളിൽ ഹൃദയശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള ഒന്നാണു് അഷ്ടകലാശം. അദ്വിതീയനാണെന്നു ദേവിയോടു പറയുന്നഘട്ടത്തിലാണു് അഷ്ടകലാശം. "വിജയനഹം\...\' എന്നാരംഭിക്കുന്ന പദം "സുക്യതികളിൽ മുമ്പനായ‌്വന്നേൻ ദേവി!\" എന്ന ഘട്ടത്തി ലെത്തുമ്പോഴാണു് അഷ്ടകലാശം ചവിട്ടുന്നതു്. സാരിനൃത്തം : സ്ത്രീകഥാപാത്രങ്ങൾ നടത്തുന്ന ലാസ്യപ്രധാനമായ നൃത്തവിശേഷമാണു് സാരിനൃത്തം. കഥകളിയിൽ സ്ത്രീവേഷങ്ങളുടെ കലാശങ്ങളും നൃത്തങ്ങളുമെല്ലാം ലാസ്യ പ്രധാനങ്ങളാണു്. "ലാസ്യം തു സുകുമാരാംഗം മകരധ്വജവർദ്ധനം." ലളിതമായ അംഗചലനങ്ങളോടുകൂടിയതും ശൃംഗാര പ്രധാനവുമായ നൃത്തം ലാസ്യമാണെന്നു് ആചാര്യന്മാർ നിർദ്ദേശിച്ചിട്ടുണ്ടു്. കഥകളിയിലെ സാരി, കുമ്മി എന്നീ നൃത്തവി ശേഷങ്ങൾ ലാസ്യലക്ഷണത്തോടു കൂടിയവയാണു്. ആ നിലയിൽ അവ ശൃംഗാരപ്രധാനവുമാണു് കഥകളിരംഗത്തു് ആടിവരാറുള്ള സാരിനൃത്തസന്ദർഭങ്ങൾ താഴെപ്പറയുന്നു. 1\. കാമനോടു തുല്യനാകും ഭീമസേനനെ കണ്ടു കാമമാൽ പൂണ്ട ഹിഡുംബി (ലളിത) യുടെ നൃത്തം ബകവധത്തിൽ. 2\. ഇന്ദ്രപുത്രനായ ജയന്തനെ കണ്ടു കാമാതുരയായ നക്രതുണ്ഡി (ലളിത)യുടെ ശൃംഗാരനൃത്തം നരകാസുരവധ ത്തിൽ. 3\. തൻറ ഉദ്യാനത്തിൽ വച്ചു് ദേവദമ്പതിമാരെയും മുനി ഗൃഹിണിമാരെയും സ്തുതിക്കുന്ന ദമയന്തിയുടെയും തോഴി മാരുടെയും നൃത്തം. (നളചരിതം) 4\. രുക്മാംഗദമഹാരാജാവിൻ്റെ മനംമയക്കുവാൻ ശ്രമിച്ച മോഹിനിയുടെ മോഹിനിയാട്ടം. (രുക്‌മാംഗദചരിതം) 5. സുന്ദരിമാർ മണിയായ ബാണനന്ദിനി (ഉഷ) യോടൊത്തു് ചിത്രലേഖ നടത്തുന്ന പന്തടിനൃത്തം. (ബാണയുദ്ധം)കഥാസന്ദർഭവും പാത്രസ്വഭാവവും അനുസരിച്ചുനോക്കു മ്പോൾ സാരിനൃത്തങ്ങൾക്കുതന്നെ അല്‌പാല്‌പം അന്തരം ഉണ്ടെന്നു തോന്നും. എങ്കിലും കഥകളിയിലെ സ്ത്രീവേഷങ്ങൾക്കുള്ള ആഹാര്യത്തിന്റെ സാദൃശ്യവും സാരിനൃത്തത്തിൻറ അവതരണത്തിനു സ്വീകരിക്കപ്പെട്ടു പോരുന്ന നിയതരൂപവും ഇവയ്ക്കു് ഒരു സാമാന്യത നൽകിയിട്ടുണ്ടു്. കഥാപാത്രത്തിൻറ മഹത്ത്വത്തെ വർദ്ധിപ്പിച്ചിട്ടുണ്ടു്. കമലദളം : പുതിയിക്കൽ തമ്പാന്റെ കാർത്തവീര്യവിജയം ആട്ടക്കഥയിൽ രാവണന്റെ പതിഞ്ഞാട്ടരംഗത്തെ ആസ്വാദകർ \"കമലദളം\' എന്നു വിശേഷിപ്പിക്കാറുണ്ടു്. രാവണനും മണ്ഡോദരിയും കൂടി നടത്തുന്ന പ്രണയകലഹരൂപത്തിലുള്ള പ്രസ്തുത രംഗം തികച്ചും ചിട്ടപ്രധാനവും മനോധർമ്മപരവുമാണു്. കമലദളരംഗത്തിന്റെ കാവ്യസന്ദർഭം ഇപ്രകാരമാണ്."ഇത്ഥം കൃത്വാ നരേന്ദ്രം വ്യവസിതഹൃദയം- യാതുധാനാധിനാഥ- സായദ് ഗർവ്വാപഹാരേ പ്രമുദിതഹൃദയോ നിർഗ്ഗതേ താപസേന്ദ്രേ ജിത്വാ ലോകാനശേഷാൽ നിജഭുജമഹസാ- പംക്തികണ്ഠസ്സലങ്കാ- മദ്ധ്യാസീനഃ കദാചിൽ പ്രണയകലഹിതാം പ്രാഹമണ്ഡോദരീം താം." പദം:-"കമലദളലോചനേ! മമ ജീവനായികേ! കിമപി നഹികാരണം കലഹമതിനധുനാ." മേൽപ്പറഞ്ഞ ശ്ലോകം ചൊല്ലി തിരനോട്ടം കഴിഞ്ഞതിനുശേഷം രാവണൻ \'കമലദളം\' എന്ന പേരിൽ പ്രസിദ്ധമായ പതിഞ്ഞ പദത്തിന്റെ ഇരുന്നാട്ടം നടത്തുന്നു. രാവണൻ വലതുകാൽ നീട്ടി ഇടതുകാൽ മടക്കി ഇരുന്നു് മണ്ഡോദരിയെ ഇടതുമടി യിൽ കയറ്റിക്കിടത്തി ഇടതുകൈ പുറകിൽ കൂടി അവളുടെ വക്ഷോമദ്ധ്യത്തു ചേർത്തു വലതുകൈകൊണ്ടു് ഉത്തരീയം വീശി ഇരിക്കുന്ന രീതിയിലാണു് രംഗാരംഭം. രതിക്രീഡാനന്തരം ക്ഷീണിതയായി രാവണൻ മടിയിൽക്കിടന്നു്, ഉറങ്ങുകയാണു് മണ്ഡോദരി. അവൾ സ്വപ്നത്തിൽ, ഭർത്താവു് ദേവസ്ത്രീകളോടൊത്തു രമിക്കുന്ന കാഴ്‌ച കാണാനിടയായി. അക്കാരണത്താൽ പ്രേമകോപത്തോടുകൂടിയാണു് അവൾ ഉണരുന്നതുതന്നെ. അകാരണമായി കലഹത്തിനു മുതിരുന്ന ഭാര്യയെ സാന്ത്വനപ്പെടുത്തുന്നതിനുവേണ്ടി രാവണൻ അപേക്ഷാരൂപത്തിലുള്ളതാണു്. \'കമലദളലോചനേ\' എന്ന പദം ആട്ടക്രമം താഴെ പറയും പ്രകാരമാണു് : മണ്ഡോദരി ഞെട്ടിയുണരാൻ തുടങ്ങുന്നതു് രാവണൻ പരിഭ്രമത്തോടെ രണ്ടുമൂന്നാവൃത്തി നോക്കുന്നു. അപ്പോഴേക്കും മണ്ഡോദരി മെയ്യുലഞ്ഞു് എഴുന്നേറ്റു കഴിഞ്ഞു. പ്രണയപരിഭവത്തിൽ രാവണനെ തള്ളിമാറ്റിയിട്ടു് ദൂരെ മാറി ദുഃഖിതയായി തലയ്ക്കു കൈകൊടുത്തു ഇരിക്കയും ചെയ്യുന്നു. അനന്തരം രാവണൻ പതുക്കെ എഴുന്നേറ്റു്, (പതിഞ്ഞ \'കിടതിന്താ\'മിനോടുകൂടി) \'എന്തൊരു കാരണം കൊണ്ടു് ഇവൾ ഇപ്രകാരം കോപിച്ചു? അറിയുക തന്നെ\' എന്നു നടിച്ചുകൊണ്ടു് \"കമലദളലോചനേ\' എന്നു പാടിത്തുടങ്ങുന്നതോടെ രാവണൻ അവളെ നോക്കിക്കാണാൻ തുടങ്ങുന്നു. അനന്തരം മണ്ഡോദരിയെ സ്നേഹപൂർവ്വം ആലിംഗനം ചെയ്യാൻ അടുക്കവേ, അവൾ കോപത്തോടെ തള്ളിമാറ്റുമ്പോൾ അല്പം അകലെ വീണു്, കാൽ മടക്കി ഇരുന്നു കൈ താടിക്കു താഴെയാക്കി ഒരു താളവട്ടം വിചാരം നടിച്ചു് \"കിമപി നഹികാരണം കലഹമിതിനധുനാ\' എന്നു കാണിച്ചു തുടങ്ങുന്നു. അനന്തരം രാവണൻറ സ്നേഹപൂർവ്വമായ അപേക്ഷ, ഇപ്രകാരമാണു് : "പടനടുവിൽ വാടാതൊരുടലഹോ മാമകം മടുമലർശരംകൊണ്ടു പൊടിയുന്നു പാരം ചടുലമിഴി നിന്നുടെയടിമലരിൽ വീണുഴ- ന്നടിമപ്പെടുന്നെന്നെ നീ വെടിയരുത് നാഥേ!" എന്നിപ്രകാരമുള്ള അപേക്ഷയോടുകൂടി രാവണൻ കാൽക്കൽ വീണു നമസ്കരിക്കാൻ ഭാവിച്ചതിനുശേഷം. രംഭാപ്രവേശം: കിളിമാനൂർ കരീന്ദ്രൻ കോയിത്തമ്പുരാ ൻ രാവണവിജയം ആട്ടക്കഥയിലെ ഭാവാഭിനയപ്രധാനമായ ഒരു രംഗമാണു് രംഭാപ്രവേശം. വൈശ്രവണനോടു യുദ്ധം ചെയ്യുന്നതിനായി സൈന്യസമേതം കൈലാസപർവ്വതത്തിൽ എത്തിച്ചേർന്ന രാവണൻ ഒരു രാത്രി അവിടെ താവളമടിച്ചു താമസിച്ചു. ചന്ദ്രികാചർച്ചിതമായ ആ രാത്രിയിൽ കൈലാ സത്തിലെ പ്രകൃതിസൗന്ദര്യം ആസ്വദിച്ചുകൊണ്ടു് അവിടെ ചുറ്റി നടന്നിരുന്ന രാവണൻ തൻ്റെ മുന്നിലൂടെ കടന്നുപോകുവാൻ ശ്രമിക്കുന്ന രംഭയെന്ന വാരസുന്ദരിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായിത്തീർന്നു.ദശാനനനെ ആകസ്‌മികമായി കണ്ടപ്പോൾ പരിഭ്രാന്തയാAയിത്തീർന്ന രംഭ നമ്രശിരസ്‌കയായി കൂപ്പുകൈയോടെ അയാ ളോടു യാത്രപറഞ്ഞു പോകുവാൻ ശ്രമിച്ചു. താൻ ഇന്നു നളകൂ ബരൻറെ കാമുകിയാകയാൽ, പുത്രഭാര്യയാണെന്നും തന്നെ വിട്ടയയ്ക്കണമെന്നും അവൾ യാചിച്ചു. അപ്പോഴേക്കും കാമാന്ധനായിത്തീർന്നിരുന്ന രാവണൻ അവളുടെ അപേക്ഷ അവഗണിച്ചു എന്നുതന്നെയല്ല, രാവണനായ മദഗജം രംഭയാ കുന്ന അപ്സരസ്സിൽ സ്വച്‌ഛന്ദം ക്രീഡിക്കുകയും ചെയ്തു. രാവണനും രംഭയ്ക്കും തികഞ്ഞ അഭിനയപാടവം കാഴ്ചവയ്ക്കുവാനുള്ള ഈ രംഗത്തെ കഥകളിരസികന്മാർ സകൗതുകം വീക്ഷിക്കാറുണ്ടു്. ആപാതമധുരമായ സംഗീതവും ആലോചനാമൃതമായ സാഹിത്യവും നടന്റെ അഭിനയനൈപുണിയും ഒത്തിണങ്ങുന്ന ഒരു സന്ദർഭമാണിതു്. നിണം : ബീഭത്സഭയാനകഭാവങ്ങൾ ഉൾക്കൊള്ളുന്ന കഥകളി യിലെ വേഷമാണു് നിണമണിഞ്ഞ രൂപത്തിലുള്ള കരിവേഷം.ഖരവധത്തിലെ ശൂർപ്പണഖ, കിർമ്മീരവധത്തിലെ സിംഹിക, നരകാസുരവധത്തിൽ നക്രതുണ്ഡി, ശൂരപത്മാസുരവധത്തിൽ അജമുഖി തുടങ്ങിയ പെൺകരി വേഷങ്ങൾക്കാണു് നിണം സലജ്ജോഹം. - *കോട്ടയത്തു തമ്പുരാന്റെ* നിവാതകവചകാലകേയവധത്തി*ല്‍* അര്‍ജ്ജുനന് അഭിനയിക്കാനുള്ള ഭാവാഭിനയപ്രധാനമായ ഒന്നാണ് സലജ്ജോഹം. - അര്‍ജുനനെ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോവാനായി അര്‍ജ്ജുന സവിധത്തിലെത്തിയ മാതലി അര്‍ജ്ജുനനെ മുക്തകണ്ഠം പ്രശംസിക്കുന്നു. ഇത് കേട്ട് അര്‍ജ്ജുനന്റെ ആട്ടമാണ് സലജ്ജോഹം.(ഞാന്‍ ലജ്ജിക്കുന്നു) സലജ്ജോഹം തവ ചാടു വചനത്താലതി- നലംഭാവം മനസി നീ വഹിച്ചാലും, ഹന്ത ചിലരതു ശ്രവിക്കുമ്പോള്‍\...\...\...\...\...\...\...\.... ദണ്ഡകം: 26 അക്ഷരത്തിനു മുകളിൽ വരുന്ന ഒരു ഛന്ദസ്സാ ണു് ദണ്ഡകം. കഥകളിയിൽ ഇതു് ഒരു സങ്കേതമാണു്. ഒരു കഥാസന്ദർഭമോ, കഥാപാത്രഭാവമോ ആവിഷ്കരിക്കുന്നതു് ദണ്ഡകത്തിലുടെയാണു്. കീചകസവിധത്തിലേക്കു പുറ പ്പെടുന്ന \'മാലിനി\'യുടെ ഭാവപ്പകർച്ച വർണ്ണിക്കുന്ന \"ക്ഷോണീന്ദ്രപത്നിയുടെ\' എന്നാരംഭിക്കുന്ന ഇരയിമ്മൻതമ്പി രചിച്ച ദണ്ഡക (കീചകവധം) മാണു് കഥകളി സാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധമായ ദണ്ഡകം. **നളചരിതം -ഉണ്ണായിവാര്യർ** ഒന്നാം ദിവസം: ശില്‌പപരമായ പൂർണ്ണത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നതു് ഒന്നാം ദിവസത്തെ കഥയിലാണു്. നാരദസന്ദർശനത്തോടുകൂടിയ തുടക്കം തന്നെ കവിയുടെ രംഗസജ്ജീകരണവൈഭവത്തിനു് ഉദാഹരണമാകുന്നു. നായികാനായകന്മാരുടെ പ്രേമോദയത്തിൽ ആരംഭിച്ചു് പ്രേമത്തിൻറ സമുന്നതമായ സാഫല്യത്തിൽ കഥ അവസാനിക്കുന്നു. വിപ്രലംഭശൃംഗാരത്തിന്റെ മധുരോദാരമായ ഭാവങ്ങൾ പ്രത്യക്ഷ പ്പെടുത്താൻ സമർത്ഥമായ ഒന്നാം ദിവസത്തെ കഥ സഹൃദയരെ കൂടുതൽ ആഹ്ലാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ശൃംഗാരരസത്തിൻറ വികാസഘട്ടങ്ങൾ ഓരോന്നും കവി സരസമായിത്തന്നെ ചിത്രീകരിച്ചിട്ടുണ്ടു്. രസപ്രകാശനത്തോടൊപ്പം രംഗങ്ങളുടെ സംഘർഷാത്മകതയും കഥാപാത്രങ്ങളുടെ വ്യക്തിത്വവും ഉത്തരോത്തരം വർദ്ധമാനകുന്നുണ്ടു്. നാരദ സന്ദർശനം, ഹംസ ദൗത്യം, ഇന്ദ്രസഭ, നളൻ്റെ ദൗത്യം, വിവാഹം തുടങ്ങിയ രംഗങ്ങൾ വൈവിദ്ധ്യവും വൈചിത്ര്യവും ഉള്ളവയാണു്. ഇന്ദ്രാദികൾ നടത്തിയ പഞ്ചനളീപ്രയോഗത്തിൽ ദമയന്തി കൈവരിച്ച വിജയം അത്ഭുതരസത്തെ ഉളവാക്കുന്നുണ്ടു്. നായികാനായകന്മാരുടെ അഭ്യുദയത്തോടെ ഇതിവൃത്തം അതിന്റെ പരമകോടിയിൽ എത്തിച്ചേരുന്നു. രണ്ടാം ദിവസം : നളചരിതത്തിലെ രണ്ടാംഘട്ടം കഥാശി ല്പത്തിൻറെ ഔന്നത്യം കൂടുതൽ വർദ്ധമാനമാക്കുന്നുണ്ടു്. ബാഹ്യസംഘട്ടനത്തിനു പ്രാധാന്യമുള്ള രംഗങ്ങൾ, വേഷങ്ങളു ടെ വൈവിദ്ധ്യം, രംഗവൈചിത്ര്യം തുടങ്ങിയ കാര്യങ്ങളിൽ ഒന്നാം ദിവസത്തെ കഥയിൽ നിന്നും തികച്ചും വ്യത്യസ്‌തമായ ഒരു മുഖച്‌ഛായതന്നെ രണ്ടാംഘട്ടത്തിനുണ്ടു്. പതിഞ്ഞ പദത്തോടുകൂടിയുള്ള തുടക്കം, കലിദ്വാപരന്മാരുടെ പുറപ്പാടു്, പുഷ്കരൻ പോരിനുവിളി, ചൂതുകളി തുടങ്ങിയവയെല്ലാം രംഗപ്പൊലിമ വളർത്തുന്ന ഇനങ്ങളാണു്. ബാഹ്യസംഘട്ടനത്തിനുള്ള പ്രാധാന്യവും ശ്രദ്ധേയംതന്നെ. പ്രഥമരംഗത്തിലെ ശൃംഗാരപ്പദത്തിന്റെ രചനയിലൂടെ സ്വാഗതാർഹമായ ഒരു ഉത്തമമാതൃക കഥകളി പ്രസ്‌ഥാനത്തിനു് വാര്യർ കാഴ്ചവച്ചിട്ടുണ്ടു്. ദമ്പതിമാരുടെ മധുവിധുകാലത്തെ നർമ്മസല്ലാപങ്ങളോടുകൂടിയ പ്രഥമഘട്ടം കഴിഞ്ഞു് കലിദ്വാപരന്മാരുടെ വരവോടു കൂടി രംഗം വിക്ഷുബ്ധമാകുന്നു. ഇന്ദ്രനിൽനിന്നും സ്വയംവരവാർത്ത ലഭിക്കുന്നതിനു മുമ്പുതന്നെ കലി പ്രതികാരേച്ഛവായിത്തീരുന്നു. നളദമയന്തിമാരെ പിണക്കി അകറ്റുമെന്നു് അയാൾ ഉഗ്രശപഥം ചെയ്യുന്നു. അവരെ നശിപ്പിക്കുവാൻ ഒരു ഒരു കർമ്മപരിപാടിയും ആസൂത്രണം ചെയ്യുന്നുണ്ടു്. നളനെ നേരിടുവാൻ അവർ പുഷ്കരനെ ഒരു ആയുധമാക്കിത്തീർക്കുന്നു. പ്രതികാരവ്യഗ്രനായ പുഷ്‌കരൻ നളനെ പോരിനുവിളിക്കുന്നതോടുകൂടി രംഗം സംഘർഷാത്മകതയുടെ മൂർദ്ധന്യദശയിൽ എത്തുന്നു. ചൂതിൽ തോറ്റു് നിരാലംബരായിത്തീർന്ന നളദമയന്തിമാർ വനത്തിൽ ചുറ്റിത്തിരിയുന്ന രംഗം കരുണരസം കരകവിയുമാറു് അവതരിപ്പിച്ചിരിക്കുന്നു. നളൻറ വേർപാടോടു കൂടി ദുഃഖപരവശയായിത്തീരുന്ന ദമയന്തിയുടെ തുടർന്നുള്ള അനുഭവങ്ങൾ വർണ്ണിക്കുന്ന സന്ദർഭത്തിൽ ശോകരസം പരമോന്നതദശയിൽ എത്തിച്ചേരുന്നു. മൂന്നാം ദിവസം : കഥയ്ക്ക് രൂപത്തിലും ഭാവത്തിലും സംഭവിക്കുന്ന ഉത്തരോത്തരമായ പുരോഗതി മൂന്നാം ഘട്ടത്തെ കൂടുതൽ പ്രൗഢഗംഭീരമാക്കിതീർക്കുന്നു തദനുയോജ്യമായി ഭാഷാശൈലിയിൽ പിരിമുറുക്കവും സംഭവിക്കുന്നുണ്ടു. കഥാനായകൻറെ ജീവിതത്തിലെ പുനരുത്ഥാനദശയാണു് മൂന്നാം ദിവസത്തെ കഥ. അജ്‌ഞാതവാസക്കാലം നളൻെറ ജീവിതത്തിൽ വലിയ പരിവർത്തനങ്ങൾക്കു വഴിതെളിച്ചു. കാർക്കോ ടകൻ ഉപദേശമനുസരിച്ചു ബാഹുകനാമധാരിയായി അയോദ്ധ്യയിൽ ഋതുപർണ്ണന്റെ സൂതവൃത്തി അനുഷ്‌ഠിച്ചു വാഴുന്ന കാലത്തു് സുദേവനിൽനിന്നു കേൾക്കാൻ കഴിഞ്ഞ രണ്ടാം സ്വയംവരവാർത്ത നളനെ വല്ലാതെ ഞെട്ടിച്ചു. യാത്രാമദ്ധ്യേ ഋതുപർണ്ണനിൽ നിന്നു ലഭിച്ച \'അക്ഷഹൃദയമന്ത്രം\' കലിയെ നേരിടുവാൻ നളനെ ശക്തനാക്കിത്തീർത്തു. ആജന്മശത്രുവായ കലിയുമായി നളൻ ഏറ്റുമുട്ടുന്ന രംഗം മൂന്നാംഘട്ടത്തിൻറ ചരമസീമയാണു്. ക്ഷമാപ്രാർത്ഥന നടത്തുന്ന കലിയോടു് നളൻ പ്രദർശിപ്പിക്കുന്ന ഔദാര്യം ആ കഥാപാത്രത്തിനു ലഭിക്കുന്ന ധാർമ്മികമായ വിജയത്തിനു് ഉത്തമനിദർശനമാണു്. ഇപ്രകാരം നളചരിതത്തിന്റെ മൂന്നാംഭാഗവും നായകാഭ്യുദയത്തിൽ കലാശിക്കുന്നു. നാലാം ദിവസം : നളദമയന്തിമാരുടെ പുനഃസമാഗമം, പുഷ്കരനിൽ നിന്നും നളനുണ്ടാകുന്ന രാജ്യലാഭം തുടങ്ങിയവയാണു് നാലാം ഘട്ടത്തിലെ മുഖ്യസംഭവങ്ങൾ. ഋതുപർണ്ണസാരഥിയായി കുണ്ഡിനത്തിൽ എത്തിച്ചേരുന്ന ബാഹുകനെ പരീക്ഷിക്കുന്നതിനായി ദമയന്തി കേശിനിയെ നിയോഗിക്കുന്നതും, സഖി ദൗത്യം സമർത്ഥമായി നിർവഹിക്കുന്നതും, അദ്ദേഹത്തെ കൊട്ടാരത്തിൽ ക്ഷണിച്ചുവരുത്തുന്നതും, ദീർ ഘമായ സംവാദത്തിൽ ഏർപ്പെടുന്നതും, അവസാനം നളൻറ ആശങ്കകൾ ദൂരീകരിക്കത്തക്കവിധം ആകാശത്തിൽ മുഴങ്ങിയ അശരീരിയിൽ സന്തുഷ്‌ടരായിത്തീർന്ന ദമ്പതികൾ ആലിംഗനബദ്ധരാകുന്നതും, പുഷ്‌കരനെ ജയിച്ചു് നളൻ രാജ്യം വീണ്ടെടുക്കുന്നതുമായ സംഭവങ്ങളോടുകൂടി നാലാം ഘട്ടത്തി ലെ കഥ പര്യവസാനിക്കുന്നു. നളദമയന്തിമാരുടെ പുനഃസമാഗമഘട്ടം പോലെ സംഘർഷാത്മകമായ രംഗങ്ങൾ നളചരിതത്തിൽ വേറെയില്ല. ബാഹ്യസംഘർഷവും അന്തഃസംഘർഷവും ഒരുപോലെ അനുഭവപ്പെടുത്തുന്ന രംഗങ്ങൾകൊണ്ട് സമ്പുഷ്ടമാണ്. +-----------------+-----------------+-----------------+-----------------+ | നളചരിതം ഒന്നാം | രണ്ടാം ദിവസം | മൂന്നാം ദിവസം | നാലാം ദിവസം | | ദിവസം | | | | +=================+=================+=================+=================+ | - മദലുളിതം | - കുവലയവിലോചന | - മറിമാൻ | [[ബാഹുകൻ]{.unde | | മൃദുലളിതം | േ, | കണ്ണി | rline}](https:/ | | | ബാലേ, ഭൈമീ; | മൗലിയുടെ | /prev.kathakali | | ഗുണമിളിതം, | (നളൻ) | മറിവാർക്കിത |.info/ml/taxono | | ഇതു കളിയല്ല | | റിയാം | my/term/121)\ | | --ഹംസം | | (**ബാഹുകൻ:) | കുലവധൂനാം | | | | )** | കോപമാകാ | | | | | പലരില്ലേ | | | | - | ലോകസാക്ഷികള്‍?\ | | | | | ഉഭയഭുവനസുഖമല്ലയ | | | | | ോ | | | | | വന്നുകൂടുവതിവര് | | | | | ക്കുമേല്‍ | +-----------------+-----------------+-----------------+-----------------+ | - എങ്ങനെ | - സാമ്യമകന്നോ | [നളൻ](https://p | വല്ലഭേ, | | പിടിക്കുന്ന | രുദ്യാനം | rev.kathakali.i | മമവാക്കു കേൾക്ക | | ു | എത്രയുമാഭി- | nfo/ml/taxonomy | നീ വനിതാരത്നമേ, | | നീ | രാമ്യമിതിനു | /term/25?_ga=2. | | | ഗഗനചാരിയാമെ | ണ്ടതു | 199527789.21462 | | | ന്നെ. | നൂനം | 97719.171394021 | | | അങ്ഗനമാർ | (ദമയന്തി) | 2-432519426.171 | | | മൌലേ | | 3940211&_gl=1*1 | | | | | d8fzdl*_ga*NDMy | | | | | NTE5NDI2LjE3MTM | | | | | 5NDAyMTE.*_ga_S | | | | | 9X4DD578K*MTcxM | | | | | zk0Njk4OS4yLjEu | | | | | MTcxMzk1MDM0Ny4 | | | | | wLjAuMA..*_ga_9 | | | | | GBYB3WGMR*MTcxM | | | | | zk0Njk4OS4yLjEu | | | | | MTcxMzk1MDM0Ny4 | | | | | wLjAuMA..) | | | | | | | | | | ഇന്ദുമൌലിഹാരമേ, | | | | | നീ ഒന്നിനി | | | | | എന്നോടു ചൊൽക,\ | | | | | എന്നെനിക്കുണ്ടാ | | | | | വൂ | | | | | യോഗം ഖിന്നയാ | | | | | തയാ, | | | | | മുന്നെപ്പോലെ | | | | | | | | | | അവളേതൊരു കാമിനി | | | | | ഹേ ബാഹുക,\ | | | | | തവ യാ ധൃതി | | | | | ശമനീ?- ജീവലൻ | | +-----------------+-----------------+-----------------+-----------------+ | - യൗവനം | സൗവർണ്ണഹംസം | കരണീയം ഞാനൊന്നു | | | വന്നുദിച്ചി | ചെയ്തൊരു | ചൊല്ലുവൻ കേൾക്ക | | | ട്ടും | സൗഹൃദമായതു | സുദേവ,-ദമയന്തി | | | ചെറുതായില്ല | സൗഹൃദമേ | | | | ചെറുപ്പം; | പോയ്‌വന്നു | | | | അവിവേകമിതു | (നളൻ) | | | | കണ്ടാലറിവുള | | | | | ്ളവർ | | | | | പരിഹസിക്കും | | | | | , | | | | | ചിലർ | | | | | പഴിക്കും, | | | | +-----------------+-----------------+-----------------+-----------------+ | മദലുളിതം | ഭൂമി | [[സുദേവൻ]{.unde | | | മൃദുലളിതം | തന്നിലുണ്ടു | rline}](https:/ | | | ഗുണമിളിതം, ഇതു | ഭീമസുതയെന്നൊരു | /prev.kathakali | | | കളിയല്ലേ | കാമിനീ കമലലോചനാ |.info/ml/taxono | | | | കാമനീയകത്തിൻ | my/term/334) | | | (ഹംസം) | ധാമം പോൽ; അവൾ | | | | | തൻ- നാമം കേട്ടു | പല്ലവി:\ | | | | ദമയന്തി പോൽ. | യാമി യാമി ഭൈമീ, | | | | യാമി ഞാനവളെ | കാമിതം ശീഘ്രം | | | | ആനയിപ്പതിനു, | സാധയി-\ | | | | സ്വാമിയതിനു വിട | ഷ്യാമി, സാമി | | | | തരിക നീ. | സാധിതം മയാ. | | | | കാമക്രോധലോഭമോഹസ | | | | | ൈന്യമുണ്ടു, | | | | | താമസിക്കരുതു | | | | | സുരപതേ! | | | | | ജഗദധിപതേ | | | | | (**കലി)** | | | +-----------------+-----------------+-----------------+-----------------+ | - മിളിതം | - പാഥസാം | [[ബാഹുകൻ]{.unde | | | പദയുഗളേ | നിചയം | rline}](https:/ | | | നിഗളതയാ | വാർന്നൊഴിഞ് | /prev.kathakali | | | മാർഗ്ഗിതയാ | ഞളവു |.info/ml/taxono | | | (ഇന്ദ്രൻ.) | സേതുബന്ധനോദ | my/term/121) | | | | ്യോഗമെന്തെടോ? | | | | | | ഓർത്തു നീ | | | | **(ഇന്ദ്രൻ:)** | ചൊന്നതെത്രയുമതി | | | | | വിസ്മയം, | | | | | നന്നി-\ |