പീലിയുടെ ഗ്രാമം PDF
Document Details
Uploaded by Deleted User
Tags
Summary
This document is a chapter from a Malayalam social studies textbook. It tells a story about a journey to Peeli's village, and details interactions in the village. It includes various character introductions and snippets from a story.
Full Transcript
# പീലിയുടെ ഗ്രാമം ## കൂട്ടുകാരേ, അവധിക്കാലം തീരാൻ പോവുകയാണ്. അതിനുമുമ്പ് പീലി സഹപാഠികളെ തന്റെ ഗ്രാമത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഗ്രാമം സന്ദർശിക്കാനുള്ള ഒരുക്കത്തിലാണ് പീലിയുടെ കൂട്ടുകാരായ നാലുപേർ. നിങ്ങൾക്കും യാത്രകൾ ഇഷ്ടമല്ലേ? നമുക്കും അവർക്കൊപ്പം പീലിയുടെ ഗ്രാമത്തിൽ ഒന്ന് പോയി വന്നാലോ? ## യാത്...
# പീലിയുടെ ഗ്രാമം ## കൂട്ടുകാരേ, അവധിക്കാലം തീരാൻ പോവുകയാണ്. അതിനുമുമ്പ് പീലി സഹപാഠികളെ തന്റെ ഗ്രാമത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഗ്രാമം സന്ദർശിക്കാനുള്ള ഒരുക്കത്തിലാണ് പീലിയുടെ കൂട്ടുകാരായ നാലുപേർ. നിങ്ങൾക്കും യാത്രകൾ ഇഷ്ടമല്ലേ? നമുക്കും അവർക്കൊപ്പം പീലിയുടെ ഗ്രാമത്തിൽ ഒന്ന് പോയി വന്നാലോ? ## യാത്രയ്ക്കുമുമ്പ് നമുക്ക് പരസ്പരം ഒന്ന് പരിചയപ്പെടാം - ഞാൻ നീനു. ഞാൻ സഞ്ചരിക്കുന്നത് വീൽച്ചെയറിലാണ്. എന്റെ വീട് നഗരത്തോട് ചേർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സിലാണ്. എനിക്ക് ഒരു അനിയൻ കൂടിയുണ്ട്. - എന്റെ പേര് അപ്പു. നഗരത്തിലെ ഒരു ചേരിയിലാണ് എന്റെ വീട്. അമ്മ മാത്രമാണ് എനിക്കുള്ളത്. തുണിമിൽ തൊഴിലാളിയാണ് എന്റെ അമ്മ. - എന്റെ പേര് വിക്കി. നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിലാണ് ഞാൻ താമസിക്കുന്നത്. എന്റെ പപ്പ ഒരു ബിസിനസ്സുകാരനാണ്. എന്റെ മമ്മി സ്വന്തമായി ഒരു ടെക്സ്റ്റയിൽ ഷോപ്പ് നടത്തുന്നുണ്ട്. - എന്റെ പേര് ചമേലി. ഞങ്ങൾ അസം സ്വദേശികളാണ്. ഞാനും മായും പാപ്പയും വർഷങ്ങളായി കേരളത്തിലാണ് താമസിക്കുന്നത്. എനിക്ക് അഞ്ചുവയസ്സുള്ളപ്പോഴാണ് ഞങ്ങൾ കേരളത്തിൽ എത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ കൂട്ടമായി താമസിക്കുന്ന ഒരിടത്താണ് ഞങ്ങൾ താമസിക്കുന്നത്. കൂട്ടത്തിലെ അഞ്ചാമത്തെ ആളായി നിങ്ങളെ വരച്ചുചേർത്ത് സ്വയം പരിചയപ്പെടുത്തൂ. - എന്റെ പേര് ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് അതിഥിതൊഴിലാളികൾ എത്തുന്നുണ്ട്. അസം, ബീഹാർ, പശ്ചിമബംഗാൾ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ് കൂടുതൽ പേരും കുടുംബമായി എത്തുന്നത്. അവരുടെ മക്കളെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നു. അങ്ങനെ ചമേലിയും കേരളത്തിൽ പഠിക്കുന്നുണ്ട്. 'മാ' എന്നും 'പാപ്പ' എന്നുമാണ് ചമേലി അമ്മയെയും അച്ഛനെയും വിളിക്കുന്നത്. ## യാത്രയൊരുങ്ങാം - നമ്മൾ എത്രയോ കാലമായി ആഗ്രഹിച്ചിരുന്ന യാത്രയാണ് ഇന്ന് നടക്കാൻ പോവുന്നത്. വീട്ടിൽ നിന്ന് ഒന്ന് സമ്മതിച്ചു കിട്ടാൻ ഞാൻ കുറെ പാടുപെട്ടു. എല്ലായിടത്തും പോകാറുളള ആളല്ല ഞാനെന്ന് നിങ്ങൾക്കറിയാമല്ലോ? പപ്പായും മമ്മിയും മനസ്സില്ലാമനസ്സോടെയാണ് എന്നെയും വിട്ടത്. എന്നെ ദൂരേയൊന്നും ഒറ്റയ്ക്ക് വിടാറില്ല. സമ്മതം കിട്ടാൻ നന്നായി ശ്രമിക്കേണ്ടിവന്നു. എനിക്കിവിടെ ആകെയുള്ള കൂട്ടുകാർ നിങ്ങ ളാണ്. അവിടെപ്പോയി ഒന്നും കഴിക്കരുതെന്ന് മമ്മി പ്രത്യേകം പറഞ്ഞിട്ടുണ്ട്. - ഞാൻ എവിടെ പോയാലും മായ്ക്ക് പേടിയാണ്. ഇവിടെ മിക്ക ആൾക്കാരും ഒരു അകൽച്ചയോടെയാണ് ഞങ്ങളോട് പെരുമാറുന്നത്. ഞാൻ പീലിയോട് ഇതൊക്കെ പറഞ്ഞിട്ടുണ്ട്. അവളുടെ നാട്ടിൽ ആരും അകൽച്ച കാണിക്കില്ലെന്ന് പീലി ഉറപ്പുതന്നിട്ടുണ്ട്. അതുകൊണ്ടുമാത്രമാണ് ഞാൻ വരുന്നത്. ## പീലിയുടെ ഗ്രാമത്തിലേക്ക് - ഒന്നിച്ചൊരു യാത്രാഗാനം പാടിയാലോ? "ഒന്നാം മലയില് കയറേണ്ടേ..... അവിടുന്ന് തലകുത്തി മറിയേണ്ടേ" യാത്രാഗാനങ്ങൾ അറിയാമോ? അവ ശേഖരിച്ച് ക്ലാസിൽ സംഘമായി അവതരിപ്പിക്കൂ. നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു യാത്രാഗാനം ഇവിടെ എഴുതിച്ചേർക്കൂ. ## പീലിയുടെ ഗ്രാമം - ഹായ്! അതാ പീലിയുടെ ഗ്രാമം! - അതാ പീലി! എത്ര നേരമായി ഞാൻ ഇവിടെ കാത്തു നിൽക്കുന്നു. എന്താ ഇത്ര വൈകിയത് ? ## പീലിയുടെ ഗ്രാമത്തെ കുറിച്ച് നിങ്ങളുടെ പ്രതീക്ഷകൾ എന്തൊക്കെയാണ്? - വരൂ.നമുക്ക് വീട്ടിലേക്ക് പോകാം - ഇതാണ് എന്റെ അമ്മ - എല്ലാരും വരൂ. ഒത്തിരി നടന്ന് ക്ഷീണിച്ചുകാണും അല്ലേ? നമുക്ക് ആദ്യം ഭക്ഷണം കഴിക്കാം. ## പീലിയുടെ ഗ്രാമത്തിന്റെ ഒരു ഭാവനാചിത്രം നോട്ടുബുക്കിൽ വരച്ചുനോക്കൂ. ടീച്ചറുടെ സഹായം കൂടി തേടൂ. ## ഏതൊക്കെ സന്ദർഭങ്ങളിലാണ്, എന്തൊക്കെ ലഭിച്ചാലാണ് നിങ്ങൾക്ക് സന്തോഷം ഉണ്ടാവുക? - എനിക്ക് കഴിക്കാൻ ഉള്ളത് വീട്ടീന്ന് തന്നു വിട്ടിട്ടുണ്ട്. ഞാൻ അത് കഴിച്ചോളാം. - അതൊക്കെ മോനെന്നും കഴിക്കുന്നതല്ലേ? ഇതൊന്നു കഴിച്ചുനോക്കു. ഇവിടത്തെ വയലിൽ ഉണ്ടായ നെല്ല് കുത്തിയ അരിയാണ് ചോറുണ്ടാക്കാൻ എടുക്കുന്നത്. പിന്നെ കപ്പയും പീലിയുടെ അച്ഛൻ പുഴയിൽ നിന്ന് പിടിച്ച് മീനുമൊക്കെയാണ് ഉള്ളത്. അച്ഛനാണ് മീൻകറി ഉണ്ടാക്കിയത്. - ഞാൻ ആദ്യമായിട്ടാണ് ഇത്ര രുചിയുളള ഭക്ഷണം കഴിക്കുന്നത്. എന്റെ വീട്ടിൽ ഇങ്ങനെയുള്ളതേ അല്ല വാങ്ങുന്നത്. - നന്നായിട്ടുണ്ട്. എന്തുനല്ല രുചി! ഇതെങ്ങനെയാ ഉണ്ടാക്കുന്നതെന്ന് പറഞ്ഞുതരണേ. ## നമുക്ക് പീലിയുടെ അച്ഛനെ അഭിമുഖം ചെയ്താലോ? അതിനുള്ള ചോദ്യങ്ങൾ തയ്യാറാക്കൂ. ടീച്ചറുടെ പിന്തുണയും ഉണ്ടാകും. - നമുക്ക് അച്ഛനോട് തന്നെ ചോദിക്കാം. അച്ഛൻ വയലിൽ ഉണ്ടാവും. അങ്ങോട്ട് പൊയ്ക്കൊളൂ. ഗ്രാമവും കാണാമല്ലോ. - അങ്ങനെയാണ് ഞങ്ങൾ ഭക്ഷണം ഉണ്ടാക്കുന്നത്. - കൊള്ളാം. എനിക്കും പഠിക്കണം ഇതൊക്കെ ഉണ്ടാക്കാൻ. ## കൂട്ടുകാർക്കായി ഒരു വിഭവം ഉണ്ടാക്കിയാലോ? നിങ്ങളുടെ പരിസരത്ത് നിന്ന് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് മുതിർന്നവരുടെ സഹായത്തോടെ ഭക്ഷണം തയ്യാറാക്കി ക്ലാസിൽ കൊണ്ടുവരൂ. - എനിക്ക് ഇവിടെ വല്ലാതെ ഇഷ്ടപ്പെട്ടു. പക്ഷേ അങ്കിൾ, എന്റെ സംശയം എന്താന്നുവച്ചാൽ റെയ്ഞ്ചും വൈഫൈയും ഒന്നും ഇല്ലാതെ നിങ്ങൾക്ക് ബോറടിക്കില്ലേ? - ഒരു ഗെയിം കളിക്കാൻ നീ എന്തുചെയ്യും പീലി? ഗെയ്മില്ലാതെ നിങ്ങൾ എങ്ങനെ സന്തോഷിക്കും? - നഗരത്തെക്കാൾ രസം ഇവിടെയാണെന്നാ എനിക്ക് തോന്നണേ. ## ## എന്തുകൊണ്ടാവാം ഒരേ നഗരത്തെ പറ്റി വിക്കിയും അപ്പുവും രണ്ടുതരം അഭിപ്രായം പറഞ്ഞിട്ടുണ്ടാവുക? - ഇവിടെയും പലതരം കളികളുണ്ട്. ഇവിടത്തെ കുട്ടികൾ എങ്ങനെയാണ് കളിച്ച് ഉല്ലസിക്കുന്നതെന്ന് നമുക്ക് കണ്ടുവരാം. വരൂ - വരൂ. പീലിയുടെ അച്ഛൻ്റെ കൂടെ ഈ ഗ്രാമത്തിലെ ഉല്ലാസങ്ങൾ നമുക്കും കണ്ടുവരാം. ## ## ഏതൊക്കെ സന്ദർഭങ്ങളിലാണ്, എന്തൊക്കെ ലഭിച്ചാലാണ് നിങ്ങൾക്ക് സന്തോഷം ഉണ്ടാവുക? - നിങ്ങളും ജീവിതത്തിൽ സന്തോഷത്തിൻ്റെ നിമിഷങ്ങൾ അനുഭവിച്ചിട്ടുണ്ടാകുമല്ലോ? ഏതൊക്കെ സന്ദർഭങ്ങളിലാണ്, എന്തൊക്കെ ലഭിച്ചാലാണ് നിങ്ങൾക്ക് സന്തോഷം ഉണ്ടാവുക? സ്കൂളിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടെ ടീച്ചറുടെ മേൽനോട്ടത്തിൽ 'എൻ്റെ സന്തോഷങ്ങൾ' എന്ന പേരിൽ ഒരു സെൽഫി വീഡിയോ തയ്യാറാക്കൂ. ## ഗ്രാമഭംഗി - പീലിയുടെ ഗ്രാമത്തിലൂടെ നടന്ന് എത്രത്തോളം ലളിതവും സുന്ദരവുമാണ് ആ ഗ്രാമമെന്ന് കണ്ടറിയൂ. ## മുതിർന്നവരുടെ ഒപ്പം അവ സന്ദർശിച്ച് അവിടത്തെ ഇടപാടുകൾ നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കൂ. - ആഴ്ചച്ചന്തകളിൽ വന്നാണ് ഗ്രാമവാസികൾ സാധനങ്ങൾ വാങ്ങുന്നതും അവർ ഉണ്ടാക്കിയവ വിൽക്കുന്നതും. - അച്ഛൻ പീലിയുടെ കൂട്ടുകാർക്ക് ഓലത്തൊപ്പിയും കുട്ടയും വസ്ത്രങ്ങളും സമ്മാനിച്ചു. - ഓല, കടലാസ് തുടങ്ങിയവകൊണ്ട് നിങ്ങൾക്ക് എന്തെല്ലാം വസ്തുക്കൾ ഉണ്ടാക്കാൻ അറിയാം? നിങ്ങളുണ്ടാക്കിയവ ക്ലാസിൽ പ്രദർശിപ്പിക്കും. ## ### ഈ ഗ്രാമത്തിൽ ഇതുപോലുളള ഒട്ടേറെ കുളങ്ങളുണ്ട്. ഞാനും കൂട്ടുകാരുമെല്ലാം നീന്താൻ പഠിച്ചത് ഈ കുളങ്ങളിലാണ്. ### കൊയ്ത്തിനുശേഷം രണ്ടാം വിളയിറക്കു ന്നതിനായി ഉഴുതുമറിച്ച വയലിലാണ് കാളപൂട്ട് മത്സരങ്ങൾ നടക്കാറുള്ളത്. ## - ഇവരെല്ലാം സന്തോഷിക്കുന്നത് കാണുമ്പോൾ എനിക്കും എന്ത് സന്തോഷമാണ്! ## ## നിങ്ങളുടെ നാട്ടിലും | വിവിധതരം ഉത്സവങ്ങൾ നടക്കാറില്ലേ? ഉത്സവങ്ങൾ, | പെരുന്നാൾ, ഉറൂസ്, | മേളകൾ, കായിക മത്സരങ്ങൾ തുടങ്ങിയ | ആഘോഷങ്ങളെ കുറിച്ച് | മുതിർന്നവരോട് ചോദിച്ച് | ഒരു വിവരണം തയ്യാറാക്കൂ. - ഇത് ഞങ്ങളുടെ നാട്ടിലെ ഉത്സവമാണ് - മുതിർന്നവർക്കൊപ്പം അവ കാണാൻ പോയതിന്റെ അനുഭവവും ക്ലാസിൽ പങ്കുവയ്ക്കൂ. - പീലിയും കൂട്ടുകാരും നിങ്ങളും ഗ്രാമത്തിലെ കാഴ്ചകൾ എല്ലാം കണ്ട് രാത്രി തിരിച്ചുവരികയാണ്. ഈ നേരത്ത് നമുക്കൊരു പാട്ടുണ്ടാക്കി പാടിയാലോ? 'എന്റെ ഗ്രാമം' എന്ന പേരിൽ ഒരു പാട്ടുണ്ടാക്കാം? നിങ്ങൾ കണ്ടിട്ടുള്ള ഗ്രാമങ്ങളും പീലിയുടെ ഗ്രാമവും ഒക്കെ ഉൾക്കൊള്ളുന്ന രീതിയിൽ ഒരു പാട്ടെഴുതി ക്ലാസിൽ സ്വന്തം താളത്തിനനുസരിച്ച് പാടി അവതരിപ്പിക്കൂ. ## ### നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് പുറത്തേക്കു നോക്കിയാൽ രാത്രി കാഴ്ച കാണുന്ന ഒരിടം കണ്ടെത്തൂ. എന്തെല്ലാം കാഴ്ചകളാണ് നിങ്ങൾ കാണുക? നമുക്ക് അതൊന്ന് വരച്ചുനോക്കിയാലോ. 'എൻ്റെ രാത്രിയും ആകാശവും' എന്ന പേരിൽ കൂട്ടുകാർ വരച്ച മുഴുവൻ ചിത്രങ്ങളും വച്ച് ക്ലാസ്സിൽ ഒരു ചിത്രപ്രദർശനം സംഘടിപ്പിക്കൂ. ### പീലീ, നിന്റെ ഗ്രാമവും ഗ്രാമവാസികളും എത്ര സന്തുഷ്ടരാണ്! ### എനിക്ക് ഈ കാഴ്ചകളെ കുറിച്ചൊക്കെ അമ്മയോട് പറയാൻ ധൃതിയായി. ## - നഗരജീവിതം മാത്രം രസമാണെന്നാണ് ഞാൻ വിചാരിച്ചത്. ഇവിടെ എത്തിയപ്പോൾ ആ ധാരണമാറി. - എന്റെ നാട്ടിലെ ഗ്രാമവും ഇതുപോലെയൊക്കെയാണ് എന്ന് മാ പറഞ്ഞിട്ടുണ്ട്. ## ### നിങ്ങൾക്കൊപ്പം പീലിയുടെ ഗ്രാമത്തിൽ വന്ന കൂട്ടുകാർ അവരുടെ അഭിപ്രായം പങ്കുവച്ചല്ലോ. നിങ്ങൾക്കും പീലിയുടെ ഗ്രാമത്തെക്കുറിച്ച് എന്തെങ്കിലും പറയാൻ ഉണ്ടാവില്ലേ? ഗ്രാമക്കാഴ്ച നിങ്ങളെ എങ്ങനെയെല്ലാം സ്വാധീനിച്ചുവെന്ന് ഇവിടെ എഴുതിച്ചേർക്കൂ. ### പീലിയുടെ ഗ്രാമത്തിലേക്ക് പുറപ്പെടും മുമ്പ് നിങ്ങൾക്കും പീലിയുടെ മറ്റുകൂട്ടു കാർക്കും സന്തോഷത്തെക്കുറിച്ചും പീലിയുടെ ഗ്രാമത്തെക്കുറിച്ചും മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ചും ധാരാളം മുൻധാരണകൾ ഉണ്ടായിരുന്നില്ലേ? അത്തരം ചിന്ത കളിലൂടെയല്ലേ അതുവരെയും നിങ്ങൾ ലോകത്തെ നോക്കിക്കണ്ടത്. ഈ യാത്രയ്ക്കിട യിൽ നിങ്ങൾ പല മുൻധാരണകളും ഉപേക്ഷിച്ചില്ലേ? പുതിയ ചില അനുഭവങ്ങളും അറിവുകളും നേടിയില്ലേ? പീലിയുടെ കൂട്ടുകാർ പറയുന്നത് കേൾക്കൂ. - വിക്കി പറഞ്ഞതുപോലെ ഞാനും ചിന്തിച്ചിരുന്നു. ഞങ്ങൾക്ക് ഞങ്ങളുടേതായ സന്തോഷം അവിടെ ഉണ്ടായിരുന്നു. എല്ലായിടത്തും സന്തോഷമുണ്ട് എന്നെനിക്ക് മനസ്സിലായി. - എന്നെ എല്ലാവരും മറ്റൊരു നാട്ടിൽ നിന്നുവന്ന കുട്ടിയായി കണ്ട് മാറ്റിനിർത്തുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. അതുമാറി. എനിയ്ക്ക് ഈ കാഴ്ചകളും സന്തോഷങ്ങളും അനുഭവിക്കാൻ കഴിയുമെന്ന് വിചാരിച്ചതേയില്ല. ## ### നാലുപേരും അവരുടെ മുൻധാരണ തിരുത്തി പറഞ്ഞത് നിങ്ങൾ കേട്ടില്ലേ? പീലിയുടെ ഗ്രാമത്തിലൂടെ നിങ്ങളും സഞ്ചരിച്ചുവല്ലോ. ഈ യാത്രയ്ക്കിടയിൽ നിങ്ങൾക്ക് എന്തെല്ലാം പുതിയ അറിവുകളാണ് ഉണ്ടായത്? നിങ്ങളുടെ അനുഭവം കൂട്ടുകാരോട് പങ്കുവയ്ക്കൂ. ## തുടർപ്രവർത്തനങ്ങൾ 1. ഗ്രാമ-നഗര പ്രദേശങ്ങളുടെ പ്രത്യേകതകൾ സൂചിപ്പിക്കുന്ന ചിത്രങ്ങൾ ശേഖരിച്ച് ആൽബം തയ്യാറാക്കുക. 2. നിങ്ങൾ താമസിക്കുന്ന പ്രദേശത്തെ സാമൂഹികസവിശേഷതകൾ ഉൾപ്പെടുന്ന ഒരു വീഡിയോ ഡോക്യുമെൻ്ററി ടീച്ചറുടെ പിന്തുണയോടെ തയ്യാറാക്കുക. 3. 'എന്റെ നാട്ടിലെ ഉല്ലാസങ്ങൾ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുക. ## സെമിനാറിൽ ഉൾപ്പെടുത്തേണ്ടവ: * പരിസ്ഥിതി * ഭക്ഷണരീതികൾ * കൃഷി * മാർക്കറ്റ് * കളികൾ, കളിസ്ഥലങ്ങൾ * ആഘോഷങ്ങൾ * രാത്രികാല കാഴ്ചകൾ