ഡ്രൈവിംഗ് ലൈസൻസ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും PDF
Document Details
Uploaded by TrustworthyUvite4952
Tags
Summary
ഈ പേപ്പർ മലയാളത്തിൽ വാഹന നിയമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങുന്നു. റോഡ് ഗതാഗത നിയമങ്ങൾ, വാഹനങ്ങളുടെ നിയമങ്ങൾ, സിഗ്നലുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ചോദ്യങ്ങളിൽ ഉൾപ്പെടുന്നു.
Full Transcript
## ഡ്രൈവിംഗ് ലൈസൻസ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ### 1 * ഒരു ഡ്രൈവർ റോഡിൻ്റെ ഏതുവശം ചേർന്നു വാഹനം ഓടിക്കണം? * ഇടത് * ഒരുറോഡിൽ കൂടി ഓടിക്കൊണ്ടിരിക്കുന്ന വാഹനം ഇടതുവശത്തേ ള്ളറോഡിലേയ്ക്ക് തിരിഞ്ഞുകയറേണ്ടതെങ്ങനെ? * ഓടിക്കൊണ്ടിരിക്കുന്ന റോഡിൻ്റെ ഇടതുവശം ചേർന്ന് സിഗ്നൽ കാണിച്ച് തിരിഞ്ഞ് പ്...
## ഡ്രൈവിംഗ് ലൈസൻസ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ### 1 * ഒരു ഡ്രൈവർ റോഡിൻ്റെ ഏതുവശം ചേർന്നു വാഹനം ഓടിക്കണം? * ഇടത് * ഒരുറോഡിൽ കൂടി ഓടിക്കൊണ്ടിരിക്കുന്ന വാഹനം ഇടതുവശത്തേ ള്ളറോഡിലേയ്ക്ക് തിരിഞ്ഞുകയറേണ്ടതെങ്ങനെ? * ഓടിക്കൊണ്ടിരിക്കുന്ന റോഡിൻ്റെ ഇടതുവശം ചേർന്ന് സിഗ്നൽ കാണിച്ച് തിരിഞ്ഞ് പ്രവേശിക്കുന്ന റോഡിൻ്റെ ഇടതുവശത്തേക്ക് കയറണം. * ഒരു റോഡിൽ കൂടി ഓടിക്കൊണ്ടിരിക്കുന്ന വാഹനം വലതു വശത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞ് കയറേണ്ടതെങ്ങനെ? * വലതു വശത്തേക്ക് സിഗ്നൽ കാണിച്ച് റോഡിൻ്റെ മധ്യ ഭാഗത്തു കൂടി പ്രവേശിക്കുന്ന റോഡിൻ്റെ ഇടതുഭാഗത്തേക്ക് കയറണം. * കാൽനടയാത്രക്കാർ സീബ്രാ ക്രോസിംഗിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ വാഹനം ഓടിച്ചെത്തുന്ന ഡ്രൈവർ അനുവർത്തിക്കേണ്ട നിയമങ്ങൾ എന്തെല്ലാം? * വാഹനം നിർത്തി കാൽനട യാത്രക്കാർ കടന്നു പോയശേഷം മുന്നോട്ടു പോവുക. മുൻഗണന കാൽനടയാത്രക്കാരന്. * റോഡിനു നടുവിൽ തുടർച്ചയായി മഞ്ഞവര ഇട്ടിരിക്കുന്നതിന്റെ ഉദ്ദേശം എന്തെല്ലാം? * മഞ്ഞവര ഒതൊടാനോ, മുറിച്ചു കടക്കാനോ പാടില്ല. * മുന്നിൽ പോകുന്ന വാഹനത്തെ ഓവർടേക്കു ചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ എന്തെല്ലാം? * മുന്നിലെ വാഹനത്തിൻ്റെ ഡ്രൈവറിൽ നിന്നും സിഗ്നൽ കിട്ടിയ ശേഷം * മുന്നിൽ പോകുന്ന വാഹനത്തെ ഓവർടേക്ക് ചെയ്യാൻ പാടില്ലാത്ത സാഹചര്യങ്ങൾ എന്തെല്ലാം? * ഇടുങ്ങിയ പാലം, വളവ്, തിരിവ്, ജംഗ്ഷൻ, മുൻവശം കാണാൻ പാടില്ലാത്ത കയറ്റം, മറ്റൊരു വാഹനം തന്റെ വാഹന ത്തെ ഓവർടേക്കു ചെയ്യാൻ തുടങ്ങി കഴിഞ്ഞാൽ, മുന്നിലെ വാഹനത്തിൽ നിന്ന് സിഗ്നൽ കിട്ടിയില്ലെങ്കിൽ * ഓവർടേക്കിംഗ് നിരോധിച്ചിട്ടുള്ള സ്ഥലങ്ങൾ ഏതെല്ലാം? * ഇടുങ്ങിയ പാലം, വളവ്, തിരിവ്, ജംഗ്ഷൻ, മുൻവശം കാണാൻ പാടില്ലാത്ത കയറ്റം. * തന്റെ വാഹനത്തെ മറ്റൊരു വാഹനം ഓവർടേക്ക് ചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ എന്തെല്ലാം? * വേഗം കുറച്ച് ഇടത്തേക്ക് മാറ്റി സുഗമമായി കടന്നുപോകാൻ അനുവദിക്കണം. വേഗം കൂട്ടിയോ വലത്തേക്ക് ഒതുക്കിയോ തടസപ്പെടുത്താൻ പാടില്ല. ### 2 * ആ മൂന്നിൽ പോകുന്ന വാഹനത്തിൻറെ ഇടതുവശത്തു കൂടി ഓവർടേക്ക് ചെയ്യാവുന്നത് എപ്പോഴെല്ലാമാണ്? * വലതു വശത്തേക്കു തിരിയുന്ന വാഹനം സിഗ്നൽ കാണിച്ച് റോഡിന്റെ മദ്ധ്യഭാഗത്ത് എത്തിയാൽ നിശ്ചിത ലയിനിൽകൂടി ഓടുന്ന ട്രാം,ട്രോളി, ട്രെയിലർ തുടങ്ങിയവയുടെ ഇടതുഭാഗത്തുകൂടി. * ഒരു വാഹനത്തിൻ്റെ ഡ്രൈവർ എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങളെ ഏതുവശത്തുകൂടി കടന്നുപോകാൻ അനുവദിക്കണം? * വലത് * ഒരു ജംഗ്ഷനിൽ എത്തുമ്പോൾ ഡ്രൈവർ അനുവർത്തിക്കേണ്ടത് എന്തെല്ലാം? * വേഗം കുറക്കണം. പ്രധാന റോഡുകൾ കൂടിച്ചേരുമ്പോൾ വലതുവശത്തു നിന്നു വരുന്ന വാഹനത്തെ, കടത്തിവിടണം, ശാഖാറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കടക്കുന്നത് പ്രധാന റോഡിലെ എല്ലാ വാഹനങ്ങളും കടന്നു പോയശേഷം. * ശാഖാ റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ ഡ്രൈവർ പാലിക്കേണ്ട തത്വങ്ങൾ എന്തെല്ലാം? * ശാഖാ വേഗം കുറക്കണം പ്രധാന റോഡുകൾ കൂടിച്ചേരുമ്പോൾ വലതു വശത്തു നിന്നു വരുന്ന വാഹനത്തെ കടത്തിവിടണം. റോഡിൽ നിന്ന് പ്രധാനറോഡിലേക്ക് കടക്കുന്നത് പ്രധാന റോഡിലെ എല്ലാ വാഹനവും കടന്നുപോയശേഷം. * നിങ്ങൾ ഓടിക്കുന്ന വാഹനം ഒരിടുങ്ങിയപാലത്തെ സമീപിക്കു മ്പോൾ എതിർദിശയിൽ മറ്റൊരു വാഹനം പാലത്തിനടുത്തെത്തിയാൽ എങ്ങനെ കടന്നുപോകണം.? * വാഹനം പലേത്തിന വാഹനം നിർത്തി എതിരെ വരുന്ന വാഹനം കടന്നുപോയശേഷം, * യു ടേൺ തിരിയുവാൻ പാടില്ലാത്ത സാഹചര്യങ്ങൾ എന്തെല്ലാം? * തിരക്കുള്ള റോഡുകൾ, നിരോധിച്ചിട്ടുള്ള റോഡുകൾ. * യു ടേൺ തിരിയാവുന്ന സ്ഥലങ്ങൾ ഏതെല്ലാം? * അനുവദിച്ചിട്ടുള്ള സ്ഥലങ്ങൾ, നിയന്ത്രണം ഏർപ്പെടുത്താത്ത തിരക്കില്ലാത്ത സ്ഥലത്ത്. * യു ടേൺ തിരുയുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ എന്തെല്ലാം? * റിയർ വ്യൂ മിററിൽ നോക്കി പിന്നിൽ നിന്ന് വാഹനം വരുന്നില്ല എന്ന് ഉറപ്പുവരുത്തണം വലതുവശത്തേയ്ക്ക് സിഗ്നൽ നൽകി എതിർദിശയിൽനിന്നുവരുന്ന വാഹനങ്ങളെ തടസ്സപ്പെടുത്താതിരിക്കണം. * യു ടേൺ തിരുയുമ്പോൾ കാണിക്കേണ്ട സിഗ്നൽ ഏത്? * വലത്തേക്കുള്ള സിഗ്നൽ * നിങ്ങൾ ഓടിക്കുന്ന വാഹനം ട്രാഫിക് പോലീസോ സിഗ്നലോ ഇല്ലാത്ത രണ്ട് പ്രധാനറോഡുകൾ യോജിക്കുന്ന ജംഗ്ഷനിൽ എത്തുമ്പോൾ ഏതുവാഹനങ്ങൾക്ക് മുൻഗണന കൊടുക്കണം? * ഉ. വലതുവശത്തേയ്ക്ക് വരുന്ന വാഹനങ്ങൾക്ക് * ഈ ഒരു വാഹനത്തിൻ്റെ ഡ്രൈവർ വൺവേ നിയന്ത്രണമുള്ള റോഡിൽ പാലിക്കേണ്ട നിയമങ്ങൾ എന്തെല്ലാം? * നിർദിഷ്ട ദിശയിൽ മാത്രം ഓടിക്കുക. പുറകോട്ട് ഓടിക്കരുത്. ### 3 * നിങ്ങളുടെ വാഹനം ഒരു ട്രാഫിക് ഐലന്റ്റിനെ സമീപിക്കുമ്പോൾ മഞ്ഞ ലൈറ്റ് തെളിയുകയും കെടുകയും ചെയ്‌തു കൊണ്ടിരു ന്നാൽ എങ്ങനെ കടന്നുപോകണം? * വേഗം കുറച്ച് ഇരുവശത്തു നിന്നും വാഹനം വരുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം * നിങ്ങളോടിക്കുന്ന വാഹനം ഒരപകടത്തിൽപെട്ട് ആർക്കെങ്കിലും പരിക്കുപറ്റിയാൽ നിങ്ങൾ എന്താണ് ചെയ്യേണ്ടത്? * വൈദ്യസഹായം ഏർപ്പെടുത്തണം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ 24 മണിക്കൂറിനകം വിവരമറിയിക്കണം. * മലമ്പാതകളിൽ ഇറക്കമിറങ്ങി വരുന്നവാഹനം ഏത് ഗിയറിൽ ഓടിക്കണം ? * തേരി കയറ്റം ഏതുഗിയറിൽ വാഹനം കയറുമോ ആ ഗിയറിൽ * മലമ്പാതകളിൽ ഇറക്കമിറങ്ങി വരുന്നവാഹനം കയറ്റം കയറി വരുന്ന വാഹനങ്ങളോട് ഏത് സമീപനമാണ് കൈകൊള്ളേണ്ടത്? * കയറ്റം കയറിവരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകണം * വാഹനം ഓടിക്കുന്ന ഡ്രൈവർ കൈകൊണ്ടു കാണിക്കേണ്ട സിഗ്നലുകൾ എത്? * അഞ്ച് - ഇടത്തേക്കും വലത്തേയ്ക്കും, തിരിയാൻ, ഓവർടേ ക്കുചെയ്യാൻ അനുവാദം കൊടുക്കാൻ, വേഗം കുറയ്ക്കുമ്പോൾ, വാഹനം നിർത്തുമ്പോൾ * വാഹനം ഓടിക്കുന്ന ഡ്രൈവർ ഇടത്തോട്ട് തിരിയുന്നതിന് കൈകൊണ്ട് കാണിക്കേണ്ട സിഗ്നൽ എങ്ങനെ? * വലതുകൈ വെളിയിൽ നേരെ നീട്ടി ഇടതുവശത്തേയ്ക്ക് കറക്കണം. * വലത്തോട്ട് തിരിയുന്നതിന് കാണിക്കേണ്ട സിഗ്നൽ എങ്ങനെ? * വലതുകൈപ്പത്തി നിവർത്തി കൈ പുറത്തു കാണിക്കണം. * വലതുകൈ പുറത്തേയ്ക്കു നീട്ടി കൈപ്പത്തി കമഴ്ത്തി പിന്നിൽ നിന്നു വരുന്ന ഡ്രൈവർക്കു കാണാൻ കഴിയും വിധം പലതവണ ഉയർത്തുകയും താഴ്ത്തുകയും ചെയ്യണം. * വേഗത കുറയ്ക്കുമ്പോൾ കാണിക്കേണ്ട സിഗ്നൽ എങ്ങനെ? * നിർത്തുമ്പോൾ കാണിക്കേണ്ട സിഗ്നൽ എങ്ങനെ? * വലതുകൈ നീട്ടി കൈമുട്ടു വരെയുള്ള ഭാഗം മുകളിലേയ്ക്ക് ഉയർത്തി കാട്ടണം. * ഓവർടേക്ക് ചെയ്യാൻ അനുവദിക്കുന്ന സിഗ്നൽ എങ്ങനെ? * വലതുകൈ നീട്ടി അർദ്ധവൃത്താകൃതിയിൽ മുമ്പോട്ടും പുറകോട്ടും ചലിപ്പിക്കണം. * വാഹനത്തിന്റെ ഇലക്ട്രിക് ലൈറ്റ് കൊണ്ട് കാണിക്കാൻ കഴിയാത്ത സിഗ്നലുകൾ ഏവ? * വേഗം കുറയ്ക്കുന്നു. നിർത്തുന്നു. ഓവർടേക്ക് ചെയ്യാൻ അനുവാദം നൽകുന്നു. * ഇരുചക്ര വാഹനം ഓടിക്കുന്ന ഡ്രൈവർ സിഗ്നൽ കാണിക്കേണ്ടത് ഏത് കൈകൊണ്ട്? * ഉ. വലതു കൈകൊണ്ട്. ### 4 * രാത്രിയിൽ എതിരെ വാഹനം വന്നാൽ കൈകൊള്ളേണ്ട നടപടി എന്ത്? * ഹെഡ്‌ലൈറ്റ് ഡിം ചെയ്യുക. * രാത്രിയിൽ എതിരെ വാഹനം വന്നാൽ ഡിം ചെയ്യുന്ന ഹെഡഡ്ലൈറ്റ് എപ്പോഴാണ് ബ്രൈറ്റ് ആക്കേണ്ടത്? * എതിരെവന്ന വാഹനം കടന്നുപോയശേഷം. * രാത്രിയിൽ ബ്രൈറ്റ് ലൈറ്റ് (ഹൈ ബീം ) ഉപയോഗിക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ ഏത്? * നഗരങ്ങൾ, മുൻസിപ്പാലിറ്റികൾ, തെരുവുവിളക്കുകൾ ഉള്ള സ്ഥലങ്ങൾ * കാവൽക്കാരനും ഗേറ്റും ഇല്ലാത്ത ലെവൽ ക്രോസിംഗിൽ ഡ്രൈവർ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഏതെല്ലാം? * വാഹനം നിർത്തി പുറത്തിറങ്ങി ട്രെയിൻ വരുന്നില്ലെന്ന് ഉറപ്പുവരുത്തണം, അറ്റൻ്ററോ കിളിയോ ഉണ്ടെങ്കിൽ അദ്ദേഹം ട്രാക്കിനു സമീപം ചെന്നുനിന്ന് സിഗ്നൽ കാണിക്കണം. * മുമ്പിൽ സ്ക്കൂൾ ഉണ്ടെന്നുള്ള ട്രാഫിക് ചിഹ്നം കാണുമ്പോൾ ഡ്രൈവർ എന്തു ചെയ്യണം? * വേഗം കുറയ്ക്കണം, അപകടമുണ്ടാവില്ലെന്ന് ഉറപ്പുവരുത്തണം. * മുമ്പിൽ തെന്നുന്ന റോഡുണ്ടെന്ന് ട്രാഫിക് ചിഹ്നം കാണുമ്പോൾ ഡ്രൈവർ എങ്ങനെ വാഹനം ഓടിക്കണം? * വേഗം കുറയ്ക്കണം, ബ്രേക്ക് ചെയ്യുന്നത് ഒഴിവാക്കണം. * കാൽനടയാത്രക്കാർ റോഡിൻ്റെ ഏതു വശത്തുകൂടിയാണ് നടക്കേണ്ടത്? * വലത് * റോഡിൽ മുൻഗണന നൽകേണ്ട വാഹനങ്ങൾ ഏതെല്ലാം? * ആംബുലൻസ്, ഫയർ എൻജിൻ * ഹോൺ മുഴക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ ഏതെല്ലാം? * കോടതി, ആശുപത്രി എന്നിവയ്ക്ക് സമീപം, നിരോധിച്ചിട്ടുള്ള മറ്റിടങ്ങൾ * എയർ ഹോൺ. * നിരോധിച്ചിട്ടുള്ള ഒരുതരം ഹോൺ ഏത്? * വാഹനം പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥലങ്ങൾ ഏതെല്ലാം? * ജംഗ്ഷൻ, വളവ്, മലമുകളിൽ, പാലം, ഫുട്‌പാത്ത്, കാൽനട യാത്രക്കാർക്രോസ് ചെയ്യുന്നിടത്ത്, ട്രാഫിക് ലൈറ്റിനടുത്ത്, പ്രധാനറോഡുകൾ, തിരക്കുള്ളറോഡുകൾ, പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിനെതിരെ, തുടർച്ചയായി വെള്ളവര ഇട്ട സ്ഥലം, ഇടവിട്ട് വെള്ളവര ഇട്ട സ്ഥലം, ബസ്റ്റോപ്പിനടുത്ത്, സ്ക്കൂൾ, ആശുപ്രതി എന്നിവയുടെ പ്രവേശന കവാടത്തിനടുത്ത്, ട്രാഫിക്‌ചിഹ്നങ്ങൾ, ഫയർ എൻജിൻ ഉപയോഗിക്കാനുള്ള പൈപ്പ് എന്നിവ മറയ്ക്കും വിധം എവിടെ ആയാലും മറ്റുള്ളവർക്ക് അപകടമോഅസൗകര്യമോ ഉണ്ടാവുന്ന വിധത്തിൽപാർക്ക് ചെയ്യാൻ പാടില്ല. ### 5 * ഫുട്പാത്തിലൂടെ വാഹനം ഓടിക്കുന്നത് എപ്പോഴെല്ലാം? * യൂണിഫോമിലുള്ള പോലീസുകാരോ, ട്രാഫിക് നിയന്ത്രിക്കുന്ന വരോ ആവശ്യപ്പെട്ടാൽ മാത്രം. * സ്റ്റോപ്പു ലൈൻ വരച്ച് STOP എന്നെഴുതുന്നസ്ഥലങ്ങൾ ഏവ? * ജംഗ്ഷൻ, സിഗ്നൽ, കാൽനടയാത്രക്കാർക്കുള്ള സീബ്രാക്രോസിംഗ് * മോട്ടോർസൈക്കിൾ ഓടിക്കാനുള്ള പരമാവധി വേഗം? * മണിക്കൂറിൽ 50 കിലോമീറ്റർ * സ്വകാര്യ മോട്ടോർ കാറുകൾക്ക് കേരളത്തിലെ നിരത്തുകളിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗം? * ഉ. 70 കിലോമീറ്റർ * ഓട്ടോറിക്ഷയ്ക്കനുവദിച്ചിട്ടുള്ള പരമാവധിവേഗം എത്ര? * 40 കിലോമീറ്റർ, നഗരത്തിൽ 30 കി.മീ. * മീറ്റർ/ഹെവിപാസഞ്ചർവാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം? * 60 കിലോമീറ്റർ * മീറ്റർ/ഹെവി ചരക്ക് വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം? * 60 കിലോമീറ്റർ (വേഗത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ളസ്ഥല ങ്ങളിൽ ഇവ ബാധകമല്ല നിർദ്ദേശിക്കപ്പെട്ട വേഗത്തിൽ മാത്രമെ ഓടിക്കാവൂ.) * ഒരു ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം? * അമ്പതു സി.സി. യിൽ താഴെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് 16 വയസ്സും മറ്റുള്ളവയ്ക്ക് 18 വയസ്സും തികഞ്ഞിരിക്കണം. * പതിനെട്ടുവയസു തികയാത്ത ഒരാൾക്ക് ലഭിക്കാവുന്ന ലൈസൻസ് ഉപയോഗിച്ച് ഓടിക്കാവുന്ന വാഹനങ്ങൾ ഏതെല്ലാം? * അമ്പതു സി. സി. യിൽ താഴെയുള്ള ഇരുചക്ര വാഹനങ്ങൾ * ഒരു വാഹനത്തിൽ കയറ്റാവുന്ന പരമാവധി ആളുകളുടെ എണ്ണം രേഖപ്പെടുത്തിയിട്ടുള്ള രേഖകൾ ഏതെല്ലാം? * രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പെർമിറ്റ്. * ഒരു ചരക്കുവാഹനത്തിൽ കയറ്റാവുന്ന ഭാരം രേഖപ്പെടുത്തി യിരിക്കുന്ന രേഖകൾ ഏതെല്ലാം? * രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പെർമിറ്റ്. * ഒരു ട്രാക്റ്ററിൽ കയറ്റാവുന്ന ആളുകളുടെ എണ്ണം? * ഉ. ഡ്രൈവർ മാത്രം. * ഒരു ലോറിയിൽ ചരക്കു കയറ്റുമ്പോൾ തറനിരപ്പിൽ നിന്നു ചരക്കിന്റെ മുകളിൽവരെ അനുവദിച്ചിരിക്കുന്ന പരമാവധി ഉയരം എത്ര? * 2. 3.8 മീറ്റർ * വാഹനത്തിൽചരക്കു കയറ്റുമ്പോൾ പാലിച്ചിരിക്കേണ്ട നിബന്ധനകൾ ഏതെല്ലാം? * ഇ. അമിതഭാരം പാടില്ല, നമ്പർപ്ലേറ്റ്, പാർക്ക്‌ലൈറ്റ് തുടങ്ങിയവ മറയാൻ പാടില്ല, ട്രാഫിക് ശല്യമുണ്ടാകും വിധം സാധനങ്ങൾ കയറ്റാൻ പാടില്ല, പുറകിലേക്കും വശങ്ങളിലേക്കും തള്ളിനിൽക്കരുത് നന്നായി പായ്ക്ക് ചെയ്തിരിക്കണം.