New Degree Model Exam - 03 Connected Facts PDF
Document Details

Uploaded by LuckiestBoston7712
Tags
Related
Summary
This document contains questions on Indian history and political science, spanning various topics and events. The format suggests it's a past paper, likely for a degree-level course in a specific subject.
Full Transcript
X NEW DEGREE MODEL EXAM -03 CONNECTED FACTS 1. ഉത്തരം B ➔ ഇന്ത്യന്‍ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് ഡോക്ടര്‍ പല്‍പ്പുവിനെ വിശേഷിപ്പിച്ചത് - സരോജിനി നായിഡു ➔ ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് ഡോ.പല്‍പ്പുവിനെ വിശേഷിപ്പിച്ചത് - റിട്ടി ലൂക്കോസ് ➔ കുമാരനാശാനെ...
X NEW DEGREE MODEL EXAM -03 CONNECTED FACTS 1. ഉത്തരം B ➔ ഇന്ത്യന്‍ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് ഡോക്ടര്‍ പല്‍പ്പുവിനെ വിശേഷിപ്പിച്ചത് - സരോജിനി നായിഡു ➔ ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് ഡോ.പല്‍പ്പുവിനെ വിശേഷിപ്പിച്ചത് - റിട്ടി ലൂക്കോസ് ➔ കുമാരനാശാനെ ചിന്നസ്വാമി എന്നു വിശേഷിപ്പിച്ചത് - ഡോ.പല്‍പ്പു ➔ അയ്യങ്കാളിയെ ഇന്ത്യയുടെ മഹാനായ പുത്രന്‍ എന്ന് വിശേഷിപ്പിച്ചത് - ഇന്ദിരാഗാന്ധി ➔ അയ്യങ്കാളിയെ പുലയരുടെ രാജാവ് എന്ന് വിശേഷിപ്പിച്ചത് - ഗാന്ധിജി 2. ഉത്തരം B ➔ ആധുനിക തിരുവിതാംകൂറിന്‍റെ സ്ഥാപകന്‍ എന്നറിയപ്പെടുന്നത് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ്. ➔ 1723 ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി നെയ്യാറ്റിന്‍ കരയുടെ രാജകുമാരന്‍ എന്ന പേരില്‍ വേണാട് ഉടമ്പടിയില്‍ ഒപ്പ് വച്ച തിരുവിതാംകൂര്‍ രാജാവ് ➔ തിരുവിതാംകൂറിൽ പതിവു കണക്കു സമ്പ്രദായം കൊണ്ടു വന്നു. ➔ മാര്‍ത്താണ്ഡവര്‍മ്മയുടെ ആസ്ഥാന കവിയായിരുന്നു - കൃഷ്ണ ശര്‍മ്മ ➔ മാര്‍ത്താണ്ഡവര്‍മ്മയും ഡച്ചുകാരും തമ്മില്‍ 1753 ആഗസ്ത് 15 ന് ഒപ്പുവെച്ച ഉടമ്പടിയാണ് മാവേലിക്കര ഉടമ്പടി 3. ഉത്തരം D ➔ 1920 ല്‍ നാഗ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 1921 ഏപ്രില്‍ 23 മുതല്‍ 26 വരെ ഒറ്റപ്പാലത്തുവച്ച് ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം നടന്നു. ➔ ആന്ധ്ര കേസരി എന്നറിയപ്പെടുന്ന ബാരിസ്റ്റര്‍ ടി.പ്രകാശമായിരുന്നു ഈ സമ്മേളനത്തിന്‍റെ അധ്യക്ഷന്‍ ➔ നെഹ്രുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന പയ്യന്നൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ സ്വാതന്ത്ര്യ ത്തിനുശേഷം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി പുനസംഘടിപ്പിക്കണമെന്ന പ്രമേയം അവതരിപ്പിച്ചു. ➔ 1947 ല്‍ കേളപ്പന്‍റെ അധ്യക്ഷതയില്‍ തൃശൂരില്‍ ചേര്‍ന്ന ഐക്യകേരള കണ്‍വെന്‍ഷനിലും സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ആലുവയില്‍ വച്ച് ചേര്‍ന്ന ഐക്യകേരള സമ്മേളനത്തിലും ഐക്യകേരള പ്രമേയം പാസാക്കി 4. ഉത്തരം D ➔ രാജാറാം മോഹന്‍ റോയ് ആത്മീയ സഭ സ്ഥാപിച്ചത് - 1815 ➔ രാജാറാം മോഹന്‍ റോയ് ബ്രഹ്മസമാജം സ്ഥാപിച്ച വര്‍ഷം - 1828 ആഗസ്ത് 20 ➔ രാജാറാം മോഹന്‍ റോയ് ബംഗാളി ഭാഷയില്‍ ആരംഭിച്ച പത്രം - സംവാദ് കൗമുദി (1821) ➔ ഡേവിഡ് ഹരെയുമായി ചേര്‍ന്ന് രാജാറാം മോഹന്‍ റോയ് കൊല്‍ക്കത്തയില്‍ ഹിന്ദുകോളേജ് സ്ഥാപിച്ച വര്‍ഷം - 1817 5. ഉത്തരം C ➔ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്നത് - 1857 ലെ വിപ്ലവം ➔ ഒന്നാം സ്വാതന്ത്ര്യസമരമുണ്ടാകാനിടയായ കാരണങ്ങളാണ് സൈനികര്‍ക്ക് പുതുതായി നല്‍കിയ എന്‍ഫീല്‍ഡ് തോക്കുകളില്‍ ഉപയോഗിക്കുന്ന തിരകളില്‍ പശുവിന്‍റെയും പന്നിയുടെയും കൊഴുപ്പുപയോഗിച്ചത് തുച്ഛമായ ശമ്പളം ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍ നിന്ന് നേരിട്ട അവഹേളനം 1 6.ഉത്തരം C ➔ ബോസ്റ്റണ്‍ ടീപാര്‍ട്ടി അമേരിക്കന്‍ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു. ➔ ഇംഗ്ലീഷ് ഗവണ്‍മെന്‍റ ് തേയിലയുടെ മേല്‍ ഉയര്‍ന്ന നികുതി ചുമത്തിയതിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്ന രാജ്യം - അമേരിക്ക ➔ ബോസ്റ്റണ്‍ ടീ പാര്‍ട്ടി നടന്നത് - 1773 ഡിസംബര്‍ 16 ➔ 1773 ഡിസംബര്‍ 16 ന് രാത്രിയില്‍ റെഡ് ഇന്ത്യാക്കാരുടെ വേഷം ധരിച്ച് ബോസ്റ്റണിലെ ഒരു വിഭാഗം ജനങ്ങള്‍ ബോസ്റ്റണ്‍ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇംഗ്ലീഷ് കപ്പലില്‍ കയറി അതിലുണ്ടായിരുന്ന 342 പെട്ടി തേയില കടലിലേക്ക് വലിച്ചെറിഞ്ഞ സംഭവം അറിയപ്പെടുന്നത് - ബോസ്റ്റണ്‍ ടീ പാര്‍ട്ടി 7. ഉത്തരം D ➔ ഇന്ത്യയുടെ സമ്പത്ത് ചോര്‍ത്തിയെടുക്കുന്നതാണ് ബ്രിട്ടീഷ് ഭരണമെന്നും ഇത് ഇന്ത്യയെ ദാരിദ്ര്യത്തിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കും നയിച്ചുവെന്നും പ്രതിപാദിക്കുന്ന ദാദാഭായ് നവറോജിയുടെ സിദ്ധാന്തമാണ് ചോര്‍ച്ച സിദ്ധാന്തം. ➔ ബ്രിട്ടീഷ് ചൂഷണത്തെ സംബന്ധിച്ച് പഠനം നടത്തിയ സാമ്പത്തിക ശാസ്ത്രജ്ഞനായ രമേശ് ചന്ദ്രദത്ത് ബ്രിട്ടീഷ് ചൂഷണവും പടിഞ്ഞാറന്‍ നാഗരികതയും എങ്ങനെ ഇന്ത്യയെ തകര്‍ത്തുവെന്നും വ്യക്തമാക്കി ➔ ഇന്ത്യന്‍ സമ്പത്തിന്‍റെ ചോര്‍ച്ചയ്ക്കുള്ള പ്രധാന കാരണങ്ങള്‍ 1. ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കല്‍. 2. ഇന്ത്യയിലെ അസംസ്കൃത വസ്തുക്കള്‍ തുച്ഛമായി വില നല്‍കി ശേഖരിച്ച് അതുകൊണ്ടുണ്ടാക്കിയ ഉല്‍പ്പന്നങ്ങള്‍ കൂടിയ വിലയ്ക്ക് ഇന്ത്യന്‍ കമ്പോളത്തില്‍ തന്നെ വിറ്റഴിക്കല്‍ 3. ബ്രിട്ടന്‍റെ സാമ്രാജ്യത്വ വികസനത്തിനുവേണ്ടി ഇന്ത്യന്‍ സമ്പത്ത് കൊള്ളയടിക്കല്‍ 4. ഇന്ത്യന്‍ തൊഴിലാളികളെ അടിമകളെപ്പോലെ പണിയെടുപ്പിക്കുകയും കാര്‍ഷിക, വ്യാവ സായിക ഉല്‍പ്പന്നങ്ങള്‍ ബ്രിട്ടനിലേക്ക് കയറ്റി അയക്കുകയും ചെയ്യല്‍ 8. ഉത്തരം A ➔ ഇംഗ്ലണ്ടില്‍ രാജാവിന്‍റെ സ്വേച്ഛാധികാരങ്ങളെ നിയന്ത്രിക്കുന്ന പ്രമാണമാണ് - പെറ്റീഷന്‍ ഓഫ് റൈറ്റ് ➔ 1628 ല്‍ പെറ്റീഷന്‍ ഓഫ് റൈറ്റ്സില്‍ ഒപ്പുവെച്ചത് - ചാള്‍സ് I ➔ 4 നിയമവിരുദ്ധമായ കാര്യങ്ങളില്‍ നിന്ന് പെറ്റീഷന്‍ ഓഫ് റൈറ്റ്സ് രാജാവിനെ വിലക്കി. 1. പാര്‍ലമെന്‍റിന്‍റെ സമ്മതമില്ലാതെ നികുതി ചുമത്തുക 2. വിചാരണ കൂടാതെ തടവില്‍ വെയ്ക്കുക 3. പൗരന്‍മാരുടെ സ്വകാര്യഭവനങ്ങളില്‍ അവരുടെ അനുവാദമില്ലാതെ പട്ടാളക്കാരെ താമസിപ്പിക്കുക 4. സമാധാനകാലത്തും പട്ടാള നിയമം നടപ്പാക്കുക 9. ഉത്തരം A ➔ ലോകത്തെ പിടിച്ച് കുലുക്കിയ പത്ത് ദിവസം എന്നത് റഷ്യന്‍ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു. ➔ ഒക്ടോബര്‍ വിപ്ലവത്തെ ആധാരമാക്കി ലോകത്തെ പിടിച്ച് കുലുക്കിയ പത്ത് ദിവസം എന്ന കൃതി രചിച്ചത് - ജോണ്‍ റീഡ് (Ten days that shooks the world ) ➔ നാവിക നിയമം ( 1651) , ഷുഗര്‍ ആക്ട് (1764) , സ്റ്റാമ്പ് ആക്ട് (1765), കറന്‍സി നിയമം (1764), ടീ ആക്ട് (1773) എന്നീ നിയമങ്ങള്‍ അമേരിക്കന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടിരിക്കുന്നു. 10. ഉത്തരം A ➔ രാജാവിന്‍റെ ഏകാധിപത്യ ഭരണത്തിനെതിരെയും ഉപരിവര്‍ഗത്തിന്‍റെ ജന്മിത്വത്തി നെതിരെയും സാമ്പത്തിക സാമൂഹിക അസമത്വത്തിനെതിരെയും പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ആരംഭിച്ച രാഷ്ട്രീയ സാമൂഹിക കലാപമാണ് ഫ്രഞ്ച് വിപ്ലവം (1789) ➔ ഫ്രഞ്ച് സമൂഹത്തില്‍ നിലനിന്നിരുന്ന എസ്റ്റേറ്റുകളുടെ എണ്ണം - 3 2 ➔ പ്രഭുക്കന്‍മാര്‍ പൊരുതും പുരോഹിതന്‍മാര്‍ പ്രാര്‍ത്ഥിക്കും ജനങ്ങള്‍ നികുതിയടയ്ക്കും എന്ന പ്രസ്താവന ഫ്രഞ്ചുവിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു. ➔ നിങ്ങള്‍ക്ക് റൊട്ടിയില്ലെങ്കിലെന്താ കേക്ക് തിന്നുകൂടെ എന്ന് പറഞ്ഞത് - മേരി അന്‍റോയിനറ്റ് 11. ഉത്തരം B ➔ ബ്രഹ്മപുത്രയുടെ പോഷക നദികളാണ് ലോഹിത് ,സുബന്‍സിരി, ടീസ്റ്റ, മാനസ്, ദിബാങ് തുടങ്ങിയവ ➔ ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷകനദിയാണ് സുബന്‍സിരി ➔ സുബന്‍സിരി പ്രൊജക്ട് അരുണാചല്‍പ്രദേശ് - അസം അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്നു. ➔ ലോഹിത് അരുണാചല്‍ പ്രദേശിലൂടെ ഒഴുകുന്നു. ➔ ഭൂപന്‍ഹസാരിക പാലം ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്ക് കുറുകെയാണ്. 12. ഉത്തരം D ➔ നിശ്ചിത സമയം ഇടവിട്ട് സമുദ്ര ജലനിരപ്പിനുണ്ടായിക്കൊണ്ടിരിക്കുന്ന ഉയര്‍ച്ചയും താഴ്ചയുമാണ് വേലികള്‍. വേലിയേറ്റവും വേലിയിറക്കവും ചേര്‍ന്നതാണ് വേലികള്‍. ➔ വേലിയുണ്ടാകാനുള്ള കാരണങ്ങള്‍ 1.ഭൂമിയുടെ മേല്‍ചന്ദ്രനും സൂര്യനും ചെലുത്തുന്ന ഗുരുത്വാകര്‍ഷണബലം 2.ഭൂമിയുടെ ഭ്രമണ ഫലമായുണ്ടാകുന്ന അപകേന്ദ്രബലം ➔ ഗുരുത്വാകര്‍ഷണബലവും അപകേന്ദ്രബലവും മൂലം ഭൂമിയില്‍ ഒരേ സമയം രണ്ടിടങ്ങളില്‍ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ➔ ഭൂമിയില്‍ ചന്ദ്രന് അഭിമുഖമായ വശത്ത് ഗുരുത്വാകര്‍ഷണ ബലത്താലും വിപരീത വശത്ത് അപകേന്ദ്ര ബലത്താലും വേലിയേറ്റങ്ങള്‍ ഉണ്ടാകുന്നു. 13. ഉത്തരം A ➔ ഭൂമിയുടെ താപനിലയുടെ വിതരണത്തെ ബാധിക്കുന്ന ഒരു പ്രധാന ഘടകം കരയുടെയും സമുദ്രങ്ങളുടെയും വിതരണമാണ്. ➔ ഉത്തരാര്‍ദ്ധഗോളത്തില്‍ കൂടുതല്‍ കരയും ദക്ഷിണാര്‍ധ ഗോളത്തില്‍ കൂടുതല്‍ ജലവും ഉള്ളതിനാല്‍ ഭൂമിയുടെയും ജലത്തിന്‍റെയും പ്രത്യേക താപം തമ്മില്‍ വ്യത്യാസമുണ്ട്. ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള താപനഷ്ടം സമുദ്രങ്ങളെക്കാള്‍ വലുതാണ്. ➔ സമുദ്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭൂഖണ്ഡങ്ങള്‍ വേഗത്തില്‍ ചൂടാവുകയും വേഗത്തില്‍ തണുക്കുകയും ചെയ്യുന്നു. ➔ ഭൂഖണ്ഡങ്ങളിലെ താപനില തീവ്രമായിരിക്കുമ്പോള്‍ സമുദ്രങ്ങളിലെ താപനില മിത മായതാണ്. 14. ഉത്തരം B ➔ പാലക്കാട് ചുരം - NH 544 ➔ താമരശ്ശേരി ചുരം - NH 766 ➔ ആര്യങ്കാവ് ചുരം - NH 744 ➔ ബോഡിനായ്ക്കന്നൂര്‍ - NH 85 15. ഉത്തരം A ➔ ടെര്‍ഷ്യറി യുഗത്തിന്‍റെ ആരംഭദിശയില്‍ ഉപദ്വീപിന്‍റെ പടിഞ്ഞാറെ ഭാഗം സമുദ്ര ത്തിനടിയില്‍ മുങ്ങിപ്പോയി. ഇതിന്‍റെ ഫലമായി അതിന്‍റെ ഇരുവശങ്ങളിലുമുള്ള നദി കളുടെ സമാനതയും ക്രമവും നഷ്ടമായി. ➔ ഉപദ്വീപിന്‍റെ വടക്കന്‍അതിര് ഇടിഞ്ഞു താഴുകയുണ്ടായി. ഇതിന്‍റെ ഫലമായി ഭ്രംശതടങ്ങളുണ്ടായി. ഭ്രംശ തടങ്ങളിലൂടെ ഒഴുകുന്ന നദികളാണ് നര്‍മ്മദ, താപ്തി, ഈ നദികള്‍ അവശിഷ്ട പദാര്‍ത്ഥങ്ങള്‍കൊണ്ട് അവയിലെ വിള്ളലുകള്‍ മൂടി. അതിനാല്‍ ഈ നദികളില്‍ കാര്യമായ എക്കല്‍ നിക്ഷേപങ്ങളോ ഡെല്‍റ്റ രൂപീകരണമോ കാണുന്നില്ല. 3 ➔ ഉപദ്വീപിന് വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നും തെക്ക് കിഴക്കന്‍ ദിശയിലേക്ക് നേരിയ തോതിലുള്ള ചെരിവ് സംഭവിച്ചു. ➔ ഇതിന്‍റെ ഫലമായി ഈ മേഖലയിലെ മുഴുവന്‍ നദീ വ്യൂഹങ്ങളുടെയും ദിശ ബംഗാള്‍ ഉള്‍ക്കടലിലേക്ക് മാറി 16. ഉത്തരം D ➔ ഇന്ത്യയില്‍ പ്ലാന്‍ ഹോളിഡേ പ്രഖ്യാപിച്ചത് 1966 - 69 ( മൂന്നാം പഞ്ചവത്സരപദ്ധതിയുടെ പരാജയത്തെതുടര്‍ന്ന് ) ➔ പ്ലാന്‍ ഹോളിഡേ പ്രഖ്യാപിച്ച് വാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി ➔ 3ാം പഞ്ചവത്സര പദ്ധതിക്ക് ശേഷം വന്ന സാമ്പത്തിക പ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെട്ടത് മൂന്ന് വാര്‍ഷികപദ്ധതികളിലൂടെയാണ്. ➔ ഈ പദ്ധതികള്‍ക്കിടയില്‍ കാര്‍ഷികോല്‍പാദനത്തിലെ പ്രതിസന്ധി മറിക്കടക്കാന്‍ ഉയര്‍ന്ന വിളവ്തരുന്ന വിത്തുകളുടെ വ്യാപകമായ വിതരണം, വളങ്ങളുടെ വ്യാപകമായ ഉപയോഗം, ജലസേചന സാധ്യതകളുടെ ചൂഷണം, മണ്ണ് സംരക്ഷണം എന്നിവ ഉള്‍പ്പെടുന്ന ഒരു പുതിയ കാര്‍ഷിക തന്ത്രം നടപ്പിലാക്കി. ➔ ഇന്ത്യയില്‍ ഹരിതവിപ്ലവം നടപ്പിലാക്കുന്നത് - 1966 - 67 17. ഉത്തരം C ➔ വിതരണം കുറയുകയും എന്നാല്‍ ഡിമാന്‍റ ് അതേപടി നിലനില്‍ക്കുകയും ചെയ്താല്‍ ഇത്തരത്തിലുള്ള പണപെരുപ്പത്തെ ബോട്ടില്‍ നെക്ക് ഇന്‍ഫ്ളേഷന്‍ / ഘടനാപരമായ പണപെരുപ്പമെന്നു പറയുന്നു. ➔ പണപ്പെരുപ്പം ഡബിള്‍ ഡിജിറ്റില്‍ ഉയരുക അല്ലെങ്കില്‍ വളരെ ഉയര്‍ന്ന പണപ്പെരുപ്പത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിനെ ഗല്ലോപ്പിങ് ഇന്‍ഫ്ലേഷന്‍ / കുതിച്ചുയരുന്ന പണപ്പെരുപ്പം എന്ന് പറയുന്നു. ➔ കൂലിയുടേയും അസംസ്കൃത വസ്തുക്കളുടേയും വില വര്‍ധിക്കുമ്പോഴാണ് ചിലവ് പ്രേരക വിലവര്‍ധന ഉണ്ടാകുന്നത്. ➔ ലഭ്യമായ വിതരണത്തിനപ്പുറം ഉപഭോക്തൃ ചെലവ് വര്‍ധിക്കുമ്പോള്‍ ഡിമാന്‍റ ് പുള്‍ ഇന്‍ഫ്ലേഷന്‍ ഉണ്ടാകുന്നു. 18. ഉത്തരം B ➔ ആസൂത്രണത്തിന്‍റെ പേരില്‍ നടക്കുന്ന എല്ലാ ചെലവുകളെയും പ്ലാന്‍ ചെലവുകള്‍ എന്ന് വിളിക്കുന്നു. ബാക്കിയുള്ളവ പദ്ധതിയേതര ചെലവുകള്‍ക്ക് കീഴിലാണ്. ➔ യൂണിയന്‍ ബജറ്റില്‍ ഗവണ്‍മെന്‍റ ് ഇപ്പോള്‍ പ്ലാന്‍, നോണ്‍പ്ലാന്‍, ചെലവുകള്‍ ഒഴിവാക്കി. പകരം മൂലധന, റവന്യൂ ചെലവ് വര്‍ഗീകരണങ്ങള്‍ ഏര്‍പ്പെടുത്തി ➔ പദ്ധതിയേതര ചെലവുകള്‍ 1. പ്രതിരോധ സേവനങ്ങള്‍ക്കുള്ള ചെലവ് 2. കടത്തിനുള്ള പലിശ, പേയ്മെന്‍റുകള്‍ 3. സബ്സിഡികള്‍ 4. വിവിധ സര്‍ക്കാര്‍ സേവനങ്ങളിലെ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും 5. വായ്പകളും ഗ്രാന്‍റുകളും 6. പോലീസ് 7. കൃഷി, വ്യവസായം , ഊര്‍ജ്ജം, ശാസ്ത്ര സാങ്കേതിക വിദ്യ തുടങ്ങിയ സര്‍ക്കാറിന്‍റെ സാമ്പത്തിക സേവനങ്ങള്‍ 19. ഉത്തരം D ➔ 2011 ല്‍ അവതരിപ്പിച്ച ഒരു പദ്ധതിയാണ് MSF (Marginal Standing Facility) ➔ എല്ലാ വായ്പ സഹായങ്ങളും തീര്‍ന്നു കഴിയുമ്പോള്‍ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ക്ക് RBI ല്‍ നിന്ന് പണം കടം വാങ്ങാന്‍ കഴിയുന്ന പിഴ നിരക്കാണിത് 4 ➔ MSF ബാങ്കുകളെ റിപ്പോ നിരക്കിന് മുകളിലുള്ള പലിശ നിരക്കില്‍ പണം കടം വാങ്ങാന്‍ അനുവദിക്കുന്നു. 20. ഉത്തരം A ➔ RBI പലിശ നിരക്ക് കുറക്കുമ്പോള്‍ വിപണിയില്‍ കൂടുതല്‍ പണലഭ്യത ഉണ്ടാകുന്നു. ➔ പണപ്രദാനത്തിന്‍റെ അളവ് വര്‍ദ്ധിക്കുന്നതാണ് പണപ്പെരുപ്പം. ➔ ഈ സമയം സാധനങ്ങളുടെ പൊതു നിലവാരം വര്‍ധിക്കുന്നു ( Increase in general price level) ➔ പണത്തിന്‍റെ മൂല്യം കുറയുന്നു. 21. ഉത്തരം C ➔ കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി രൂപീകൃതമാവാന്‍ കാരണമായ നിയമം- തണ്ണീര്‍ത്തട (സംരക്ഷണവും പരിപാലനവും ) നിയമം 2010 ➔ ഈ നിയമപ്രകാരം കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി നിലവില്‍ വന്നത് - 2015 മെയ് 25 ➔ നിലവിലെ കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി അടിസ്ഥാനമാക്കിയുള്ള നിയമം- തണ്ണീര്‍ത്തട (സംരക്ഷണവും പരിപാലനവും) നിയമം 2017 ➔ രൂപീകരിച്ചത് - 2017 ഡിസംബര്‍ 28 നിലവിലെ കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയുടെ ഘടന ചെയര്‍മാന്‍ - പരിസ്ഥിതി / വനംവകുപ്പ് മന്ത്രി വൈസ് ചെയര്‍മാന്‍- ചീഫ് സെക്രട്ടറി, കേരള സര്‍ക്കാര്‍ മെമ്പര്‍ സെക്രട്ടറി - ഡയറക്ടര്‍ ഓഫ് എന്‍വയോണ്‍മെന്‍റ ് ആന്‍റ ് ക്ലൈമറ്റ് ചേഞ്ച് 22. ഉത്തരം D ➔ വിവരാവകാശ നിയമത്തില്‍ സെക്ഷന്‍ 8(1) ല്‍ പ്രതിപാദിക്കുന്നത് - വിവരം വെളിപ്പെടുത്തു ന്നതില്‍ നിന്നും ഒഴിവാക്കപ്പെട്ടവ ➔ വിവരാവകാശ നിയമത്തിന്‍റെ 24ാം വകുപ്പ്, രണ്ടാം ഷെഡ്യൂളില്‍ പ്രതിപാദിച്ചിട്ടുള്ള ഇന്‍റലി ജന്‍സ്, സെക്യൂരിറ്റി സ്ഥാപനങ്ങള്‍ക്ക് ഈ നിയമം ബാധകമല്ലെന്ന് വ്യക്തമാക്കുന്നു. ➔ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരാത്തവ - അസം റൈഫിള്‍സ്, ഇന്‍റലിജന്‍സ് ബ്യൂറോ, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങ് , ITBP , NSG, Narocotic controll beurea, സശസ്ത്ര സീമാബല്‍ BSF, CRPF , BRDO 23. ഉത്തരം D ➔ ഒരു രാജ്യത്തെ വിവിധ തലത്തിലുള്ള ഭരണകൂടങ്ങള്‍ തമ്മില്‍ അധികാരം പങ്കിടുന്നതിനെയാണ് അധികാര വിഭജനം ഫെഡറലിസം എന്നു പറയുന്നത് ➔ അധികാരം കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും വിഭജിക്കുന്നു. ➔ ഓരോ തലത്തിലും വ്യത്യസ്ത ചുമതലകള്‍ വിഭജിച്ചു നൽകിയിരിക്കുന്നു. ➔ ഇന്ത്യയിൽ കേന്ദ്രതലം പ്രതിരോധം, വിദേശ കാര്യം മുതലായ ചുമതലകള്‍ വഹിക്കുമ്പോള്‍ സംസ്ഥാന തലം വിദ്യാഭ്യാസം, ആരോഗ്യം മുതലായവയുടെ ചുമതലകള്‍ നിര്‍വഹിക്കുന്നു. 24. ഉത്തരം A ➔ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി അംഗീകരിക്കണമെങ്കില്‍ ആ പാര്‍ട്ടി താഴെപറയുന്നവയില്‍ ഏതെങ്കിലും ഒരു വ്യവസ്ഥ നേടിയെടുത്തിരിക്കണം. 1. ലോകസഭാ തിരഞ്ഞെടുപ്പിലോ നിയമസഭാ തിരഞ്ഞെടുപ്പിനാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ആകെ പോള്‍ ചെയ്ത സാധുവായ വോട്ടിന്‍റെ 6 ശതമാനം നേടിയിരിക്കണം. കൂടാതെ ഏതെങ്കിലും സംസ്ഥാനത്തോ സംസ്ഥാനങ്ങളിലോ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ 4 മണ്ഡലങ്ങളിലെങ്കിലും വിജയിച്ചിരിക്കണം അല്ലെങ്കില്‍ 2. ലോകസഭാ തെരഞ്ഞെടുപ്പില്‍ 2 ശതമാനം സീറ്റുകളില്‍ വിജയിച്ചിരിക്കണം. ഇത് ഏതെങ്കിലും മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുമായിരിക്കണം. അല്ലെങ്കില്‍ 5 3.നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകരിച്ചിരിക്കണം. 25. ഉത്തരം D ➔ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രൂപീകൃതമായത് - 1998 ഡിസംബര്‍ 11 ➔ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങള്‍ - ഒരു ചെയര്‍പേഴ്സണും രണ്ട് അംഗങ്ങളും ➔ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ജഡ്ജിയോ ആയിരുന്നതോ അല്ലെങ്കില്‍ കുറഞ്ഞത് 7 വര്‍ഷം ആ സംസ്ഥാനത്തെ ജില്ല ജഡ്ജി എന്ന നിലയില്‍ പരിചയമുള്ള ഒരു വ്യക്തിയായിരിക്കണം അംഗങ്ങളിലൊരാള്‍ ➔ മറ്റൊരംഗം മനുഷ്യാവകാശങ്ങളെ സംബന്ധിച്ച കാര്യങ്ങളില്‍ അറിവോ പ്രായോഗിക പരിചയമോ ഉള്ള വ്യക്തിയായിരിക്കണം. ➔ സംസ്ഥാന കമ്മീഷന്‍ ഏല്‍പ്പിക്കുന്ന അധികാരങ്ങള്‍ പ്രയോഗിക്കുന്നതിനും ചുമതലകള്‍ നിര്‍മ്മിക്കുന്നതിനും സംസ്ഥാന കമ്മീഷന്‍റെ സി.ഇ.ഒ ആയി ഒരു സെക്രട്ടറി ഉണ്ടായിരിക്കണം 26. ഉത്തരം D ➔ ക്യാബിനറ്റ് മിഷന്‍റെ നിര്‍ദേശപ്രകാരമാണ് ഭരണഘടന നിയമനിര്‍മ്മാണ സഭ രൂപീകൃതമായത് ( 1946 ഡിസംബര്‍ 6) ➔ ഭരണഘടന നിര്‍മ്മാണ സഭയുടെ ആദ്യയോഗം ചേര്‍ന്നത് - 1946 ഡിസംബര്‍ 9 ➔ ആദ്യസമ്മേളനത്തില്‍ പങ്കെടുത്തവര്‍ - 207 ( 9 വനിതകള്‍) ➔ ഭരണഘടന നിയമനിര്‍മ്മാണ സഭയെ ആദ്യമായി അഭിസംബോധനചെയ്തത് - ജെ.ബി. കൃപലാനി ➔ ആദ്യ സമ്മേളനത്തിന്‍റെ താല്‍ക്കാലിക അധ്യക്ഷന്‍ - ഡോ. സച്ചിതാനന്ദ സിന്‍ഹ ( ഏറ്റവും പ്രായം കൂടിയ വ്യക്തി ) ➔ കോണ്‍സ്റ്റിറ്റ്യൂവന്‍റ ് അസംബ്ലിയുടെ സ്ഥിരം അധ്യക്ഷന്‍ - ഡോ.രാജേന്ദ്രപ്രസാദ് ( 1946 ഡിസംബര്‍ 11) 27. ഉത്തരം D ➔ ഒരു രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയ്ക്ക് ഭീഷണിയുണ്ടാകുന്ന അവസരത്തിലാണ് അനുഛേദം 360 അനുസരിച്ച് രാഷ്ട്രപതി സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ➔ സാമ്പത്തിക അടിയന്തരാവസ്ഥ പാര്‍ലമെന്‍റ ് അംഗീകരിക്കേണ്ടത് രണ്ട് മാസത്തി നുള്ളിലാണ്. ➔ സാമ്പത്തിക അടിയന്തരാവസ്ഥ സമയത്ത് സുപ്രീം കോടതി ഹൈക്കോടതി ജഡ്ജിമാരുടേതുള്‍പ്പെടെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള എല്ലാ ഉദ്യോഗസ്ഥരുടെ യും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുറവ് ചെയ്യാന്‍ പ്രസിഡന്‍റിന് അധികാരമുണ്ട്. ➔ സാമ്പത്തിക അടിയന്തരാവസ്ഥ അനിശ്ചിതകാലത്തേക്ക് തുടരാവുന്നതാണ്. ➔ ഇന്ത്യയില്‍ ഇതുവരെയും സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. 28. ഉത്തരം C ➔ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണ് യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ➔ പാര്‍ലമെന്‍റിന് മാത്രം നിയമനിര്‍മ്മാണ അധികാരമുള്ള വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലിസ്റ്റാണ് യൂണിയന്‍ ലിസ്റ്റ്. ➔ തുടക്കത്തില്‍ 97 വിഷയങ്ങളുണ്ടായിരുന്നു. നിലവില്‍ 98 വിഷയങ്ങള്‍ ഉണ്ട് (33, 92, 92 സി എന്നിവ ഒഴിവാക്കി) ➔ സംസ്ഥാനങ്ങള്‍ക്കുമാത്രം നിയമനിര്‍മ്മാണ അധികാരമുള്ള വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലിസ്റ്റ്. തുടക്കത്തില്‍ 66 വിഷയങ്ങളാണ് സ്റ്റേറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. നിലവില്‍ 59 വിഷയങ്ങള്‍ ➔ സംസ്ഥാനങ്ങള്‍ക്കും പാര്‍ലമെന്‍റിനും നിയമനിര്‍മ്മാണ അധികാരമുള്ള വിഷയങ്ങള്‍ ഉള്‍ ക്കൊള്ളുന്ന ലിസ്റ്റ് - കണ്‍ കറന്‍റ ് ലിസ്റ്റ് ➔ നിലവില്‍ 52 വിഷയങ്ങളാണ് കണ്‍കറന്‍റ ് ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തുടക്കത്തില്‍ 47 വിഷയങ്ങള്‍. 6 29. ഉത്തരം C ➔ ആര്‍ട്ടിക്കിള്‍ 358 ആര്‍ട്ടിക്കിള്‍ 19 ന് കീഴിലുള്ള മൗലികാവകാശങ്ങളെ മാത്രം ബാധിക്കുന്നു. ഇത് അടിയന്തരാവസ്ഥ വരുന്നതോടുകൂടി പ്രാബല്യത്തില്‍ വരുന്നു. ➔ അടിയന്തരാവസ്ഥയുടെ മുഴുവന്‍ കാലാവധിയും A- 358 ന് ബാധകമാണ്. ഇതിന്‍റെ സാധ്യത രാഷ്ട്രം മുഴുവന്‍ ബാധിക്കുന്നു. ➔ A- 358 External emergency സമയം മാത്രം ബാധകമാണ്. Internal emergency സമയം ബാധകമല്ല. ആര്‍ട്ടിക്കിള്‍ 359 ➔ പ്രസിഡന്‍റിന്‍റെ ഓര്‍ഡറില്‍ പ്രതിപാദിച്ച മൗലികാവകാശങ്ങളുടെ എന്‍ഫോഴ്സ്മെന്‍റ ് ദുര്‍ബലപ്പെടുത്താം. ➔ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ പ്രാബല്യത്തില്‍ വരുന്നില്ല. രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ് പ്രാബല്യത്തില്‍ വരുന്നത്. ➔ A- 359 ന്‍റെ സാധ്യത രാഷ്ട്രം മുഴുവനും ചില പ്രദേശങ്ങളില്‍ മാത്രവും ബാധ്യമാണ്. ➔ ആര്‍ട്ടിക്കിള്‍ 20,21 അടിയന്തിരാവസ്ഥ സമയങ്ങളിൽ പോലും റദ്ദ് ചെയ്യാന്‍ കഴിയില്ല. 30. ഉത്തരം D ➔ 1946 ഡിസംബര്‍ 13 ന് കോണ്‍സ്റ്റിറ്റ്യുവന്‍റ ് അസംബ്ലിയില്‍ ജവഹര്‍ലാല്‍ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖമായി മാറിയത്. ➔ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്‍റെ ശില്‍പി എന്നറിയപ്പെടുന്നത് - ജവഹര്‍ലാല്‍ നെഹ്റു. ➔ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയത്തെ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖമായി ഭരണഘടനാനിര്‍മ്മാണ സമിതി അംഗീകരിച്ചത് - 1947 ജനുവരി 22 ➔ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം നിലവില്‍ വന്നത് - 1950 ജനുവരി 26 31. ഉത്തരം A കൃതികളും എഴുത്തുകാരും ➔ കുറത്തി - കടമനിട്ട രാമകൃഷ്ണന്‍ ➔ ദൈവത്തിന്‍റെ വികൃതികള്‍ - എം. മുകുന്ദന്‍ ➔ അരനാഴികനേരം - പാറപ്പുറത്ത് ➔ ഇരുട്ടിന്‍റെ ആത്മാവ് - എം.ടി.വാസുദേവന്‍ നായര്‍ ➔ ആടുജീവിതം - ബെന്യാമിന്‍ ➔ ആരാച്ചാര്‍ - കെ.ആര്‍.മീര ➔ രാമചന്ദ്രവിലാസം - അഴകത്ത് പത്മനാഭക്കുറുപ്പ് ➔ മരുഭൂമികള്‍ ഉണ്ടാവുന്നത് - പി.സച്ചിതാനന്ദന്‍ 32. ഉത്തരം B ➔ വയനാട്ടിലെ പ്രസിദ്ധമായ ജൈനക്ഷേത്രം - പനമരം ജൈനക്ഷേത്രം ➔ കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം - പുല്‍പ്പള്ളി ➔ ഇന്ത്യയില്‍ നിന്നും യു.എന്‍.അംഗീകരിച്ച ആദ്യ രാജ്യാന്തര തീര്‍ത്ഥാടക കേന്ദ്രം - മലയാറ്റൂര്‍ ➔ കേരളത്തിലെ ഏക കണ്ണകി ക്ഷേത്രം - മംഗളാദേവി ക്ഷേത്രം ( ഇടുക്കി) ➔ ലോകത്ത് ഏറ്റവും സമ്പത്ത് ശേഷിയുള്ള ക്ഷേത്രം - ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ➔ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം - മലനട 33. ഉത്തരം D ➔ മുത്തശ്ശി എന്ന കവിത ബാലാമണിയമ്മയുടെതാണ് ➔ 2023 നവംബര്‍ 21 ന് അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരി - പി.വത്സല ➔ തിരുനെല്ലിയുടെ കഥാകാരി, വയനാടിന്‍റെ കഥാകാരി എന്നിങ്ങനെ അറിയപ്പെടുന്നു. ➔ വയനാടന്‍ സാമൂഹിക ജീവിതം പശ്ചാത്തലമാക്കിയ പി.വത്സലയുടെ നോവല്‍ ത്രയം - നെല്ല് , ആഗ്നേയം, കൂമന്‍കൊല്ലി ➔ പ്രധാന നോവലുകള്‍ : - 7 നിഴലുറങ്ങുന്ന വഴികള്‍, അരക്കില്ലം , വേനല്‍, റോസ്മേരിയുടെ ആകാശങ്ങള്‍, ആരും മരിക്കുന്നില്ല, ഗൗതമന്‍, വിലാപം , കനല്‍, പാളയം, ചാവേര്‍, ആദിജലം, മേല്‍പ്പാലം, ഗായത്രി etc. 34. ഉത്തരം B ➔ കേരള സംഗീതത്തെക്കുറിച്ചും ജൈനമതത്തെക്കുറിച്ചും കേരള ചരിത്ര - ഭൂമിശാസ്ത്രത്തെക്കുറിച്ചുും പ്രതിപാദിക്കുന്ന കൃതി - ചിലപ്പതികാരം ➔ ഇളങ്കോവടികളാണ് ചിലപ്പതികാരം രചിച്ചത്. ➔ പ്രാചീനകാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ശവമടക്കു രീതികളെ കുറിച്ചു പരാമര്‍ശിക്കുന്ന സംഘകാലകൃതി - മണിമേഖല. ➔ ഓണത്തെക്കുറിച്ച് പരാമര്‍ശമുള്ള സംഘകാലകൃതിയാണ് മധുരകാഞ്ചി 35. ഉത്തരം A ➔ കഥകളി നടക്കുന്നുണ്ട് എന്ന് ദേശവാസികളെ അറിയിക്കാന്‍ വേണ്ടിയുള്ള വാദ്യ പ്രകടനം - കേളികൊട്ട് ➔ കഥകളി രംഗത്ത് വിളക്കുവച്ചു കഴിഞ്ഞാലുടന്‍ നടക്കുന്ന ചടങ്ങ്- അരങ്ങു കേളി / കേളികൈ ➔ അരങ്ങുകേളി കഴിഞ്ഞാലുടനെ തിരശ്ശീല കൊണ്ട് രംഗം മറയ്ക്കുന്നതോടുകൂടി ആരംഭിക്കുന്ന ചടങ്ങ് - തോടയം ➔ രണ്ടു മിനുക്ക് വേഷങ്ങള്‍ തിരശ്ശീലയ്ക്കു പിന്നില്‍ നിന്ന് ഗായകര്‍ ചൊല്ലുന്ന ഈശ്വരസ്തുതികള്‍ക്കനുസൃതമായി നൃത്തം ചെയ്യുന്നതാണ് തോടയം ➔ കഥകളി അവതരണത്തിലെ ആദ്യ ചടങ്ങ് - പുറപ്പാട് ➔ കഥകളി അവതരണത്തിലെ അവസാന ചടങ്ങ് - ധനാശി 36. ഉത്തരം D ➔ GST അറിയപ്പെടുന്നത് - ചരക്ക് സേവന നികുതി ➔ GST - Goods and Service Tax - 2017 July 1 ➔ ഇന്ത്യയില്‍ നിലിവിലുള്ളത് Dual GST ആണ്. ➔ GST യില്‍ നിന്നും ഒഴിവാക്കപ്പെട്ടവ - മദ്യം, പെട്രോള്‍ ➔ തുടക്കത്തില്‍ GST ക്ക് കീഴില്‍ ഉണ്ടായിരുന്ന 5 നികുതി നിരക്കുകള്‍ - 0%, 5%, 12%, 18%,28% ➔ 5 പ്രധാന സ്ലാബുകള്‍ കൂടാതെ വജ്രങ്ങള്‍ , ആഭരണങ്ങള്‍, വിലപിടിപ്പുള്ള ലോഹങ്ങള്‍ എന്നിവയ്ക്ക് യഥാക്രമം 1.5%, 3 % എന്നിവ ബാധകമാണ്. ➔ ഇപ്പോള്‍ നിലവിലുള്ള നാല് പ്രധാന നികുതികള്‍ - 5%, 12%, 18%, 28% ➔ സാധാരണ ഉല്‍പ്പന്നങ്ങള്‍ക്ക് ബാധകമായ GST നികുതി - 5% ➔ മിക്ക സ്റ്റാന്‍ഡേര്‍ഡ് സേവനങ്ങളും 12%- 18 % ഇടയിലാണ് ➔ ആഡംബര വസ്തുക്കള്‍ക്കുള്ള നികുതിസ്ലാബ് - 28% 37. ഉത്തരം C ➔ ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്‍റെ 2023 ലെ 53ാമത് ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ചത് - പി.എന്‍. ഗോപീകൃഷ്ണന്‍ ➔ കവിത മാംസഭോജിയാണ് എന്ന കവിതാസമാഹാരത്തിനാണ് പുരസ്ക്കാരം ➔ 2022 ലെ 52ാമത് ഓടക്കുഴല്‍ പുരസ്ക്കാരം ലഭിച്ചത് - അംബികാസുതന്‍ മാങ്ങാട് ➔ കൃതി - പ്രാണവായു ( കഥാ സമാഹാരം ) ➔ 2023 എഴുത്തച്ഛന്‍ പുരസ്ക്കാരം - എസ്.കെ. വസന്തന്‍ ➔ 2023 ലെ 47ാമത് വയലാര്‍ പുരസ്ക്കാരം - ശ്രീകുമാരന്‍ തമ്പി ➔ കൃതി - ജീവിതം ഒരു പെന്‍ഡുലം 38. ഉത്തരം D ➔ 22ാമത് ഫിഫ ലോകകപ്പ് വേദി - ഖത്തര്‍ ➔ ജേതാക്കള്‍ - അര്‍ജന്‍റീന 8 ➔ 2nd - ഫ്രാന്‍സ്, 3rd -ക്രൊയേഷ്യ ➔ മികച്ച താരം - ലയണല്‍ മെസ്സി ➔ ഏറ്റവും കൂടുതല്‍ ഗോളുകള്‍ - കിലിയന്‍ എംബാപ്പെ ➔ മികച്ച ഗോള്‍കീപ്പര്‍- എമിലിയാനോ മാര്‍ട്ടിനെസ് ➔ മികച്ച യുവതാരം - എന്‍സോ ഫെര്‍ണാണ്ടസ് (അര്‍ജന്‍റീന) 39. ഉത്തരം C ➔ സംസ്ഥാന സര്‍ക്കാറിന്‍റെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഒറ്റപ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്നതിനുള്ള പോര്‍ട്ടല്‍ - ഇ- സേവനം ➔ ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുന്നതിനുള്ള കേന്ദ്രത്തിന്‍റെ പോര്‍ട്ടല്‍ - ഭൂമിരാശി ➔ പ്ലാസ്റ്റിക്കിനെതിരെ പരാതി അറിയിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആപ്ലിക്കേഷന്‍ - പ്രകൃതി ➔ സൈബര്‍ ഇടങ്ങളില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ശിശുവികസന വകുപ്പ് സജ്ജമാക്കിയ പുതിയ മൊബൈല്‍ ആപ്പ് - കുഞ്ഞാപ്പ് 40. ഉത്തരം C ➔ അയോധ്യ റെയില്‍വേ സ്റ്റേഷന്‍റെ പുതിയ പേര് - അയോധ്യ ധാം ജങ്ഷന്‍ ➔ ദേശീയ ആരോഗ്യ മിഷന്‍റെ പുതിയ പേര് - പ്രധാനമന്ത്രി സമഗ്ര സ്വാസ്ഥ്യ മിഷന്‍ (PMSSM) ➔ രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍റെ പുതിയ പേര് - അമൃത് ഉദ്യാന്‍ ➔ രാജ്യ ഭരണ സിരാകേന്ദ്രത്തിന്‍റെ പ്രധാന പാത രാജ് പഥ് ന്‍റെ പുതിയ പേര് - കര്‍ത്തവ്യ പഥ് ➔ ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോമായ ഹുബ്ബള്ളി റെയില്‍വേ സ്റ്റേഷന്‍റെ പുതിയ പേര് - ശ്രീ സിദ്ധാരൂഡ സ്വാമിജി സ്റ്റേഷന്‍ 41. ഉത്തരം D ➔ വൈറസുകളെപോലെ ഇരട്ടിക്കുകയും കമ്പ്യൂട്ടറില്‍ നിന്ന് കമ്പ്യൂട്ടറിലേക്ക് പടരുകയും ചെയ്യുന്ന പ്രോഗ്രാമുകള്‍ - വേം (worm) ➔ തുടക്കത്തില്‍ ഹാനികരമല്ലാത്ത പ്രോഗ്രാം ആണെന്ന് തെറ്റിദ്ധരിപ്പിക്കുകയും പിന്നീട് കമ്പ്യൂട്ടറിന്‍റെ സുരക്ഷയെ ബാധിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന കമ്പ്യൂട്ടര്‍ മാല്‍വെയറുകളാണ് - ട്രോജന്‍ ( ഇവ സ്വയം കോപ്പികള്‍ സൃഷ്ടിക്കാറില്ല) ➔ സോഫ്റ്റ് വെയറുകളില്‍ മുന്‍കൂട്ടി ഉള്‍പ്പെടുത്തിയിട്ടുള്ളതും അനുകൂല സാഹചര്യത്തില്‍ കമ്പ്യൂട്ടറിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന മാല്‍വെയര്‍ - ലോജിക് ബോംബ് ➔ ഒരു ഉപഭോക്താവിന്‍റെ ഹാര്‍ഡ് ഡ്രൈവില്‍ നിന്ന് രഹസ്യമായി ഡാറ്റ ട്രാന്‍സ്മിറ്റ് ചെയ്തുകൊണ്ട് മറ്റൊരാളുടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ നേടാന്‍ അനുവദിക്കുന്ന സോഫ്റ്റ് വെയര്‍ - സ്പൈ വെയര്‍ 42. ഉത്തരം D ➔ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായമാണ് ബൈനറി ➔ ബെനറി സംഖ്യകള്‍ അറിയപ്പെടുന്നത് - ബിറ്റ് ( 0,1) ➔ ബൈനറി ഡിജിറ്റ് എന്നതിന്‍റെ ചുരുക്കപ്പേരാണ് ബിറ്റ് ➔ കമ്പ്യൂട്ടറിന്‍റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റാണ് ഇത് ➔ 4 bit - 1 Nibble ➔ 8 bit = 1 ബൈറ്റ് ➔ IPv4 ഉപയോഗിക്കുന്ന ബിറ്റ് = 32 bit ➔ IPv6 - 128 ബിറ്റ് 43. ഉത്തരം D ➔ ഇന്‍റര്‍നെറ്റിലും സാധാരണ ശൃംഖലകളിലും പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങളിലുപയോഗിക്കുന്ന നിയമങ്ങള്‍ - TCP / IP 9 ➔ ഇന്‍റര്‍നെറ്റ് വഴിയുള്ള സുരക്ഷിതമായ ഡാറ്റാ കമ്മ്യൂണിക്കേഷന് സഹായിക്കുന്ന പ്രോട്ടോകോളാണ് - HTTS (Hypertext Transfer Protocol Secure) ➔ ഫയല്‍ ട്രാന്‍സ്ഫറിന് നെറ്റ് വര്‍ക്കില്‍ ഉപയോഗിക്കുന്ന പ്രോട്ടോക്കോള്‍ - FTP (File Transfer Protocol) ➔ ഇമെയില്‍ സന്ദേശം സ്വീകരിക്കാന്‍ സഹായിക്കുന്ന പ്രോട്ടോക്കോള്‍ - POP , IMAP ➔ ഇ -മെയില്‍ സന്ദേശം അയക്കാന്‍ സഹായിക്കുന്ന പ്രോട്ടോക്കോള്‍ - SMTP 44. ഉത്തരം C ➔ കമ്പ്യൂട്ടര്‍ ഓഫാക്കിയാല്‍ ഉള്ളടക്കം നഷ്ടപ്പെടുന്ന ഒരു അസ്ഥിര മെമ്മറിയാണ് - RAM (Random Access Memory) ➔ കമ്പ്യൂട്ടറിന്‍റെ working Area / working space എന്നറിയപ്പെടുന്നത് - RAM ➔ സ്ഥിരവും മാറ്റം വരുത്താന്‍ സാധിക്കാത്തതുമായ മെമ്മറി - ROM ➔ BIOS എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പ്രത്യേക ബൂട്ട് അപ്പ് പ്രോഗ്രാം ROM ല്‍ അടങ്ങിയിരിക്കുന്നു. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുമ്പോഴോ ബൂട്ട് അപ്പ് ചെയ്യുമ്പഴോ ഈ സോഫ് റ്റ് വെയര്‍ പ്രവര്‍ത്തിക്കുന്നു. 45. ഉത്തരം C ➔ കമ്പ്യൂട്ടറിനെ ലോക്ക് ചെയ്ത് ബിറ്റ് കോയിനിലൂടെ മോചന ദ്രവ്യം ആവശ്യപ്പെടുന്ന മാല്‍വെയറുകള്‍ - റാന്‍സംവേര്‍ - ഉദാ - വനാക്രൈ, നെറ്റ് വാക്കര്‍ ➔ സോഫ്റ്റ് വെയറുകളില്‍ മുന്‍കൂട്ടി ഉള്‍പ്പെടുത്തിയിട്ടുള്ളതും അനുകൂല സാഹചര്യത്തില്‍ കമ്പ്യൂട്ടറിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന മാല്‍വെയര്‍ - ലോജിക് ബോംബ് ➔ ഒരു ഉപഭോക്താവിന്‍റെ ഹാര്‍ഡ് ഡ്രൈവില്‍ നിന്ന് രഹസ്യമായി ഡാറ്റ ട്രാന്‍സ്മിറ്റ് ചെയ്തുകൊണ്ട് മറ്റൊരാളുടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ നേടാന്‍ അനുവദിക്കുന്ന സോഫ്റ്റ് വെയര്‍ - സ്പൈവെയര്‍ 46. ഉത്തരം C ➔ ഇലക്ട്രിസിറ്റി ആക്ട് 2003 ➔ 1948 ലെ വൈദ്യുത വിതരണ നിയമത്തിനും 1998 ലെ ഇ.ആര്‍.സി.നിയമത്തിനും പകരമായി 2003 ലെ ഇലക്ട്രിസിറ്റി ആക്ട് നിലവില്‍ വന്നു. ➔ വൈദ്യുതിയുടെ ഉല്‍പാദനം, പ്രക്ഷേപണം , വിതരണം , വ്യാപാരം, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഏകീകരിക്കുകയും അതിന് അനുകൂലമായ നടപടികള്‍ കൈകൊള്ളുകയും ചെയ്യുക എന്നതായിരുന്നു പുതിയ നിയമത്തിന്‍റെ ലക്ഷ്യം. 47. ഉത്തരം B ➔ DRDO - ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ ് ഡവലപ്പ്മെന്‍റ ് ഓര്‍ഗനൈസേഷന്‍ ➔ ഇന്ത്യയുടെ തദ്ദേശീയ ആയുധ വികസന നിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കുന്നത് - DRDO ➔ DRDO യുടെ ആസ്ഥാനം - ന്യൂഡല്‍ഹി ➔ DRDO യുടെ നിലവിലെ ചെയര്‍മാന്‍ - സമീര്‍ വി. കാമത്ത് ➔ അഗ്നി, ആകാശ്, പൃഥ്വി തുടങ്ങിയ മിസൈലുകള്‍ നിര്‍മ്മിച്ച സ്ഥാപനം - DRDO 48. ഉത്തരം D ➔ ഉപയോഗത്തിനനുസരിച്ച് തീര്‍ന്നുപോകുന്നവയും സ്വയം പുനഃസ്ഥാപനശേഷി ഇല്ലാത്തതുമായ വിഭവങ്ങള്‍ അറിയപ്പെടുന്നത് - പുനഃസ്ഥാപിക്കാന്‍ സാധ്യമല്ലാത്ത ഊര്‍ജ്ജം ➔ പുനഃസ്ഥാപിക്കാന്‍ സാധ്യമല്ലാത്ത ഊര്‍ജ്ജ സ്രോതസ്സുകള്‍ പ്രധാനമായും ഫോസില്‍ ഇന്ധനങ്ങള്‍, ആണവോര്‍ജ സ്രോതസ്സുകള്‍ എന്നിവയാണ്. ➔ പുന സ്ഥാപിക്കാന്‍ സാധിക്കുന്ന ഊര്‍ജ്ജ സ്രോതസ്സുകളാണ് പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ ➔ ഉദാ - കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം, സൗരോര്‍ജ്ജം, തിരമാലയില്‍ നിന്നുള്ള ഊര്‍ജ്ജം തുടങ്ങിയവ 10 49. ഉത്തരം D മിഷന്‍ ഓണ്‍ നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജി (Nano Mission) ➔ 2007 ല്‍ ആരംഭിച്ചു. ➔ ഇത് Umbrella capacity - building programme ആണ്. ➔ 1000 കോടി 5 വര്‍ഷത്തേക്ക് DST ( Department of Science and Technology) യാണ് പ്രോഗ്രാം ലോഞ്ചു ചെയ്തത്. ➔ അടിസ്ഥാന ഗവേഷണം, മാനവവിഭവശേഷി വികസനം, ഗവേഷണ അടിസ്ഥാന സൗകര്യ വികസനം, അന്താരാഷ്ട്ര സഹകരണം തുടങ്ങിയവ പ്രത്സാഹിപ്പിക്കുന്നതിലൂടെ നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യും. 50. ഉത്തരം A ➔ അറ്റോമിക് എനര്‍ജി കമ്മീഷന്‍റെ പ്രഥമ ചെയര്‍മാനാണ് - ഹോമി ജെ.ഭാഭ ➔ ഇന്ത്യയുടെ ആദ്യ ആണവ ഗവേഷണ നിലയം ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്‍റര്‍. ഇതിന്‍റെ ആദ്യ ഡയറക്ടര്‍ - ഹോമി.ജെ.ഭാഭ ➔ ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് - വിക്രം സാരാഭായ് ➔ ISRO യുടെ പ്രഥമ ചെയര്‍മാന്‍ ➔ ഇദ്ദേഹത്തിന്‍റെ ജന്മദിനമായ ആഗസ്ത് 12 ഇന്ത്യന്‍ റിമോര്‍ട്ട് സെന്‍സിങ്ങ് ദിനമായി ആചരിക്കുന്നു. ➔ സയന്‍സില്‍ നൊബേല്‍ നേടിയ ആദ്യ ഏഷ്യാക്കാരനാണ് - സി.വി.രാമന്‍ (1930) 11